വിദ്യാഭ്യാസ മന്ത്രി പാദസേവ ചെയ്യരുത്: പന്ന്യന്‍ രവീന്ദ്രന്
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയേയും എസ്.എഫ്.ഐയേയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ ദേശീയ നിര്‍വാഹകസമിതി അംഗം പന്ന്യന്‍ രവീന്ദ്രന്. ലോ അക്കാദമിക്ക് മുന്പിലെ എ.ഐ.എസ്.എഫ് സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമന്ത്രി പത്തു മിനുറ്റ് സഹനശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ശനിയാഴ്ച തീര്ന്നേനെയെന്നു പന്ന്യന്‍ പറഞ്ഞു. പ്രശ്നപരിഹാര ചര്‍ച്ചയില്‍ നിന്നു മന്ത്രി എഴുന്നേറ്റു പോയതിനു പിന്നില്‍ സമരത്തില്‍നിന്നു പിന്മാറിയ എസ്.എഫ്.ഐയാണ്. നേരത്തെയുണ്ടാക്കിയ കരാര്‍ തെറ്റായതു കൊണ്ടാണു മന്ത്രി വീണ്ടും പ്രശ്നപരിഹാരത്തിനായി ചര്‍ച്ച വിളിക്കാന്‍ കാരണം. ചര്‍ച്ചയില്‍ നിന്നു മന്ത്രി ഇറങ്ങിപ്പോയത് ഉചിതമായില്ല. മന്ത്രി ആരുടേയും പാദസേവ ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു. മാനേജ്മെന്റ് തീരുമാനങ്ങള്‍ അംഗീകരിക്കാനായിരുന്നെങ്കില്‍ എസ്.എഫ്.ഐ എന്തിനാണു സമരം ചെയ്തത്. എസ്.എഫ്.ഐയുടെ ഈഗോയ്ക്ക് അനുസരിച്ച് സമരം തീര്‍ക്കാനാവില്ല. കേരളത്തിലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."