HOME
DETAILS
MAL
യുകി ഭാംബ്രിയും രാംകുമാറും രണ്ടാം റൗണ്ടില്‍
backup
January 10 2018 | 23:01 PM
മെല്‍ബണ്‍: ഇന്ത്യയുടെ ടോപ് സിംഗിള്‍സ് താരങ്ങളായ യുകി ഭാംബ്രി, രാംകുമാര്‍ രാമനാഥന് എന്നിവര്‍ ആസ്ത്രേലിയന്‍ ഓപണ്‍ ടെന്നീസ് യോഗ്യതാ പോരാട്ടത്തിന്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മറ്റ് രണ്ട് താരങ്ങളായ സുമിത് നഗല്‍, പ്രജ്നേഷ് ഗണ്ണേശ്വരന് എന്നിവര്‍ ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ട് പുറത്തായി. ഭാംബ്രി കാനഡയുടെ ബ്രാഡ്ലി ഷൂണറെ പരാജയപ്പെടുത്തി. സ്കോര്‍: 1-6, 6-3, 6-4. രാംകുമാര്‍ അമേരിക്കയുടെ ബ്രാഡ്ലി ക്ലാനിനെയാണ് വീഴ്ത്തിയത്. സ്കോര്‍: 6-7(8), 7-6(3), 6-2.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."