HOME
DETAILS
MAL
ജറുസലേം തലസ്ഥാനമായി ഫലസ്തീന് രാഷ്ട്രത്തിന് സഊദിയുടെ ഉറപ്പ്
backup
January 11 2018 | 09:01 AM
റിയാദ്: ജറുസലേം വിഷയത്തില്‍ സഊദിയുടെ ഭാഗത്തുനിന്നുള്ള സകല അനുകൂല നിലപാടുകളും കൈക്കൊള്ളുമെന്ന് സഊദിയുടെ ഉറപ്പ്. ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സഊദി ഭരണാധികാരി സല്മാന് രാജാവ് നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് സഊദിയുടെ ഉറപ്പ് വീണ്ടും ശക്തിയായി ഉണ്ടാകുമെന്നു വ്യക്തമാക്കിയത്.
ഫലസ്തീന് വിഷയത്തില്‍ തുടര്‍ന്ന് അനുകൂല നിലപാട് ശക്തമാക്കുമെന്നും ജറൂസലം തലസ്ഥാനമായി ഫലസ്തീന് രാഷ്ട്ര നിര്‍മാണത്തിനായി ഫലസ്തീന് ജനതക്കൊപ്പം സഊദി നിലകൊള്ളുമെന്നും അദ്ദേഹം സംഭാഷണത്തില്‍ പറഞ്ഞു. സഊദി അറേബ്യ ഫലസ്തീന് അനുകൂലമായി നിലകൊള്ളുന്നതില്‍ നന്ദി അറിയിക്കുന്നതായും ചരിത്രപരമായ അനുകൂല നിലപാടാണ് സഊദി ജനത നല്‍കുന്നതെന്നും മഹമൂദ് അബ്ബാസ് സംഭാഷണത്തില്‍ പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."