ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം: പാകിസ്താന് മറുപടിയുമായി യു.എസ്
വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് ന്യൂക്ലിയര്‍ സപ്ലെയേഴ്സ് ഗ്രൂപ്പ് (എന്‍.എസ്.ജി) അംഗത്വം നല്‍കുന്നത് സംബന്ധിച്ച പാകിസ്താനിന്റെ എതിര്‍പ്പിന് അമേരിക്കയുടെ മറുപടി. ഇന്ത്യക്ക് എന്‍.എസ്.ഡി അംഗത്വം നല്‍കുന്നത് ആണവായുധം നിര്‍മിക്കാനല്ലെന്നും സൈനിക ഇതര ആവശ്യങ്ങള്‍ക്കാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്്മെന്റ് ഉപ വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. വെള്ളിയാഴ്ച നടന്ന പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം പാകിസ്താന് മറുപടി നല്‍കിയത്. സമാധാന പരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ത്യയ്ക്ക് എന്‍.എസ്.ജി അംഗത്വം നല്‍കുകയെന്നും ഇക്കാര്യം പാകിസ്താന് മനസിലാക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന് അവരുടെ കാര്യമാണ് പറയുന്നത്. എന്നാല്‍ ഏതു രാജ്യത്തിനും എന്‍.എസ്.ജിയില്‍ അംഗത്വത്തിനു വേണ്ടി അപേക്ഷിക്കാം. തങ്ങള്‍ അക്കാര്യത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."