പാളം നവീകരണം: 20 വരെ ട്രെയിന്‍ നിയന്ത്രണം
തൃശൂര്‍: പാലക്കാട് ഡിവിഷനിലെ വിവിധയിടങ്ങളില്‍ റെയില്‍വേ പാളം നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നുമുതല്‍ 20 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് - കണ്ണൂര്‍ സെക്ഷനില്‍ കൊയിലാണ്ടിക്കും - കോഴിക്കോടിനും ഇടയില്‍ ഉച്ചയ്ക്കു 12 മുതല്‍ വൈകിട്ട് നാലുവരെയാണു പാളം നവീകരണ പ്രവൃത്തി നടക്കുന്നത്.
22609 മംഗളൂരു - കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി 75 മിനിറ്റ് വൈകി ഉച്ചയ്ക്ക് ഒന്നിനു മാത്രമേ പുറപ്പെടുകയുള്ളൂ. 16306 കണ്ണൂര്‍ - എറണാകുളം ഇന്റര്‍സിറ്റി 35 മിനിറ്റ് വൈകി വൈകിട്ട് 3.10നും 56602 കണ്ണൂര്‍ - ഷൊര്‍ണൂര്‍ പാസഞ്ചര്‍ 35 മിനിറ്റ് വൈകി വൈകിട്ട് 3.20നുമാണ് പുറപ്പെടുക.
56323, 56324 കോയമ്പത്തൂര്‍ - മംഗളൂരു പാസഞ്ചര്‍ ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ സര്‍വിസ് നടത്തില്ല. പരപ്പനങ്ങാടിക്കും കുറ്റിപ്പുറത്തിനും ഇടയില്‍ റെയില്‍പാളത്തില്‍ ശുചീകരണവും നടക്കുന്നുണ്ട്. രാത്രി 11.30നും പുലര്‍ച്ചെ 4.30നും ഇടയില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ 22638 മംഗളൂരു - ചെന്നൈ വെസ്റ്റ്‌കോസ്റ്റ് 13, 14, 15, 17, 20 തിയതികളില്‍ രണ്ടുമണിക്കൂര്‍ വൈകിയാണു പുറപ്പെടുക. ഇന്നും 16, 18 തിയതികളിലും ഒന്നരമണിക്കൂര്‍ വൈകി രാത്രി 11.50നും നാളെയും 19നും സാധാരണ സമയത്തും ഈ ട്രെയിന്‍ യാത്രതിരിക്കും. 22852 മംഗളൂരു - സാന്ദ്രഗാച്ചി എക്‌സ്പ്രസ് 13നും 19നും 1.15 മണിക്കൂര്‍ വൈകി പുറപ്പെടും. 56603 തൃശൂര്‍ - കണ്ണൂര്‍ പാസഞ്ചര്‍ 17 മുതല്‍ 20വരെ 110 മിനിറ്റ് വൈകും. 22610 കോയമ്പത്തൂര്‍ - മംഗളൂരു ഇന്റര്‍സിറ്റി കോഴിക്കോട് നിന്ന് 17 മുതല്‍ 20ാം തിയതി വരെ 75 മിനിറ്റ് വൈകി പുറപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."