ചിദംബരം, കപില്‍ സിബല്‍, ജയറാം രമേശ് രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം, മുതിര്‍ന്ന നേതാക്കളും മുന്‍ കേന്ദ്ര മന്ത്രിമാരുമായിരുന്ന കപില്‍ സിബല്‍, ജയറാം രമേശ് എന്നിവര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികള്‍. ചിദംബരം മഹാരാഷ്ട്രയില്‍ നിന്നും കപില്‍ സിബല്‍ ഉത്തര്‍പ്രദേശില്‍ നിന്നും ജയറാം രമേശ് കര്‍ണാടകയില്‍ നിന്നും മത്സരിക്കും. കര്‍ണാടകയില്‍ നിന്നു തന്നെ ഓസ്കാര്‍ ഫെര്ണാണ്ടണ്ടസ്, പഞ്ചാബില്‍ നിന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബിക സോണി, ഛത്തീസ്ഗഡില്‍ നിന്നു ഛായ വര്‍മ, മധ്യപ്രദേശില്‍ നിന്നു വിവേക് തങ്ക, ഉത്തരാഖണ്ഡില്‍ നിന്നു പ്രദീപ് തംത എന്നിവരെയും കോണ്‍ഗ്രസ് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
മുന്‍ കേന്ദ്ര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, മുന്‍ എം.പി ബാലചന്ദ്ര മന്ഗേകര് എന്നിവര്‍ മഹാരാഷ്ട്രയിലെ രാജ്യസഭാ സീറ്റിനായി രംഗത്തെത്തിയിരുന്നു. ഒപ്പം എ.ഐ.സി.സി സെക്രട്ടറി അവിനാഷ് പാണ്ഡെയും ശ്രമം നടത്തിയിരുന്നു. എന്നാല്‍ സോണിയ ചിദംബരത്തിനെ പരിഗണിക്കുകയായിരുന്നു. രാജ്യസഭയില്‍ എന്‍.ഡി.എക്ക് കടുത്ത പ്രതിരോധം ഉയര്‍ത്തുകയെന്ന ലക്ഷ്യമിട്ട് തന്നെയാണ് ചിദംബരമടക്കമുള്ള പ്രമുഖരെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ ബില്‍ വിഷയത്തിലും ജി.എസ്.പി.സി വിഷയത്തിലും എന്‍.ഡി.എ സര്‍ക്കാരിനെതിരേ ആഞ്ഞടിക്കുന്നതില്‍ മുന്നില്‍ നിന്നത് ജയറാം രമേശായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."