ബിവ്കോ സമരത്തിന് ജനപിന്തുണയേറുന്നു
കോതമംഗലം: ചേലാട് മില്ലുംപടിയില്‍ ആരംഭിച്ച ബിവ്കോ ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരമുന്നണി നടത്തുന്ന സമരത്തിന് ജനപിന്തുണ ഏറുന്നു.
സമരം 11 ദിവസം സപിന്നിടുമ്പോള് കൂടുതല്‍ സംഘടനകളും മത നേതാക്കളും സാംസ്ക്കാരിക നായകരും രാഷ്ട്രീയ വനേതാക്കളും സമരത്തിനു പിന്തുണയുമായി എത്തി. കുര്യാക്കോസ് മോര് യൗസേബിയോസ് മെത്രാപ്പോലീത്ത,ഫാ.കുര്യാക്കോസ് മാണിയാട്ട്, ഫാ.യല്‍ദോസ് പുല്‍പ്പറമ്പില്‍, ഫാ.ജോബി വെട്ടിച്ചിറ, ഫാ.ബെന്‍ മാത്യു കല്ലുങ്കല്‍, വി.വി.കുര്യന്, പ്രിന്‍സ് വര്‍ക്കി, എം.എ.രവി, കെ.സി.ബി.സി മദ്യവിരുദ്ധ സമിതി കോതമംഗലം രൂപതാ കമ്മിറ്റി അംഗം കെ.കെ.ലിന്‍സി, വിദ്യാര്‍ഥി ജനപക്ഷ സംസ്ഥാന കണ്‍വീനര്‍ റിസ്വാന് കോയ തുടങ്ങിയവര്‍ സമരത്തിന് പിന്തുണയറിയിച്ച് എത്തിയിരുന്നു.
സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് കണ്‍വീനര്‍ ഷാന്റി ശിവന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."