വിക്കിലീക്സ് സ്ഥാപകന്‍ അസാന്‍ജെക്ക് ഇക്വഡോര്‍ പൗരത്വം
ക്വിറ്റോ: വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെക്ക് തെക്കന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ പൗരത്വം നല്കി. ഇക്വഡോര്‍ വിദേശകാര്യ മന്ത്രി മരിയ ഫെര്നാണ്ട എസ്പിനോസയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഡിസംബര്‍ 12 മുതല്‍ ഇതു പ്രാബല്യത്തില്‍ വന്നിരുന്നതായും ക്വിറ്റോയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
അസാന്‍ജെയുടെ കൂടി അപേക്ഷയെ തുടര്‍ന്നാണ് രാജ്യത്തിന്റെ നടപടി. 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ ഒളിവില്‍ കഴിയുകയാണ് അസാന്‍ജെ. സ്വീഡിഷ് സര്‍ക്കാര്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നായിരുന്നു ഇക്വഡോര്‍ അസാന്‍ജെക്ക് സംരക്ഷണം നല്‍കിയത്.
2017 മെയില്‍ സ്വീഡന് അസാന്‍ജെക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കിയിരുന്നു. അതേസമയം, അദ്ദേഹത്തിനെതിരേ ബ്രിട്ടീഷ് അറസ്റ്റ് വാറന്റ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
അസാന്‍ജെക്ക് സംരക്ഷണമൊരുക്കാനുള്ള സ്വീഡിഷ് സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണു പൗരത്വം നല്‍കിയതെന്ന് മന്ത്രി മരിയ ഫെര്‍ണാണ്ട പറഞ്ഞു.
ലണ്ടനിലെ എംബസിയില്‍നിന്ന് പുറത്തുകടന്നാല്‍ അമേരിക്കയിലേക്കു നാടുകടത്തപ്പെടുമെന്ന് 46കാരനായ അസാന്‍ജെ നേരത്തെ ഇക്വഡോര്‍ സര്‍ക്കാരിനെ ആശങ്കയറിയിച്ചിരുന്നു.
യു.എസ് സര്‍ക്കാരുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ വിക്കിലീക്സിലൂടെ വെളിപ്പെടുത്തിയതിന് അമേരിക്കന്‍ കോടതി അസാന്ജെക്കെതിരേ വധശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."