HOME
DETAILS
MAL
നഗരസഭയില്‍ 'ഹരിത മുക്കം' പദ്ധതിക്ക് തുടക്കം
backup
January 13 2018 | 03:01 AM
മുക്കം: വിഷുക്കാലത്ത് നഗരസഭയിലേക്ക് ആവശ്യമായ മുഴുവന്‍ പച്ചക്കറിയും നഗരസഭാ പരിധിയില്‍ ഉല്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി മുക്കം കൃഷിഭവനും നഗരസഭയും രംഗത്ത്. 'ഹരിത മുക്കം 2018' എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കൂടുതല്‍ സംഘകൃഷിയിടങ്ങള് വ്യാപിപ്പിക്കും. ജൈവപച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത നേടാനും ലക്ഷ്യമിടുന്നതായി കൃഷിഭവന് വ്യക്തമാക്കി. മാര്‍ഗനിര്‍ദേശം, പരിശീലനം എന്നിവ കൃഷിഭവന് ആത്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും. സംയോജിത കൃഷിത്തോട്ട നിര്‍മാണം, പ്രദര്‍ശന തോട്ടങ്ങള്‍, മൃഗസംരക്ഷണ പരിശീലനം എന്നിവയും പദ്ധതിയുടെ ഭാഗമായി നടക്കും. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട പരിശീലന പരിപാടി മുക്കം കൃഷിഭവനില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."