സ്വകാര്യ മേഖലയെ സഹായിക്കാനാണെന്ന് ആക്ഷേപം
പാലാ: വര്‍ഷങ്ങളായി സര്‍വിസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസുകള്‍ സ്വകാര്യ ബസ് മുതലാളിമാര്‍ക്കുവേണ്ടി മുടക്കുന്നു. പാലാ ഡിപ്പോയില്‍ നിന്നും രാമപുരം വഴിയുള്ള പല സര്‍വിസുകളും നിരന്തരമായി മുടക്കുകയാണ്. ഒരു സ്വകാര്യ ബസ് കമ്പനിയുടെ ബസുകളുടെ തൊട്ടുമുമ്പുള്ള സര്‍വിസുകളാണ് നിര്‍ത്തലാക്കിയത്. ഒരു യൂനിയന്‍ നേതാവാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. 9000 രൂപയോളം കലക്ഷന്‍ ഉണ്ടായിരുന്ന സര്‍വിസുകളാണ് നിര്‍ത്തലാക്കിയത്. അമൃത മെഡിക്കല്‍ കോളജിലേയ്ക്കുള്ള രണ്ട് സര്‍വിസുകള്‍ രാവിലെ 8.50ന് പാലായില്‍ നിന്നും ആരംഭിക്കുന്ന ഇടക്കോലി വഴിയുള്ള സര്‍വിസ് വൈകിട്ട് 5.25ന് ഏഴാച്ചേരി വഴി പാലായിലേയ്ക്കുള്ളതാണ്. 5.30ന് ചക്കാമ്പുഴ വഴിയുള്ള സര്‍വിസ് പാലായില്‍ നിന്നും 12.50ന് രാമപുരത്തേയ്ക്കുള്ള സര്‍വിസ് ഉച്ചയ്ക്ക് 1.30ന് രാമപുരത്തുനിന്നും പാലായിലേയ്ക്കുള്ള സര്‍വിസ് 45 വര്‍ഷമായി രാവിലെ 5.20ന് രാമപുരത്തുനിന്നും സര്‍വിസ് തുടങ്ങുന്ന സ്റ്റേറ്റ് ബസ് എന്നിവയാണ് യാതൊരു കാരണവും കൂടാതെ നിര്‍ത്തലാക്കിയത്.
കെ.എസ്.ആര്.ടി.സിയിലെ ഒരു മുന്‍ ചെക്കിങ് ഇന്‍സ്പെക്ടറുടേതാണ് ഈറൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍. ഇയാളില്‍ നിന്ന് യൂനിയന്‍ നേതാവും അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് മാസപ്പടി വാങ്ങിയാണ് കെ.എസ.്ആര്‍.ടി.സിയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.സര്‍ക്കാര്‍ ജീവനക്കാരും സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരും ദിവസേന ആശ്രയിക്കുന്ന സര്‍വിസുകളാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. സര്‍വിസുകള്‍ ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായി സമരം സഘടിപ്പിക്കുമെന്ന് ജില്ലാ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ടി രാജന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."