ഭിന്നശേഷിക്കാരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം വേഗത്തിലാക്കും'
'
മലപ്പുറം: ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന്റെ ഭാഗമായി ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും അനുബന്ധ ആനുകൂല്യങ്ങളും വേഗത്തില്‍ നല്‍കുന്നതിനു താലൂക്കുതലത്തില്‍ അദാലത്ത് സംഘടിപ്പിക്കുമെന്നു ജില്ലാ കലക്ടര്‍. ലീഗല്‍ഷിപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ടു ജില്ലയില്‍ 938 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.
മാനസിക വെല്ലുവിളി, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം എന്നീ ബുദ്ധിപരമായ വൈകല്യങ്ങളുള്ളവരെ സംരക്ഷിക്കുന്നതിനും അവരുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും നിയമപ്രകാരം രക്ഷകര്‍ത്താവിനെ നിയമിക്കുന്നതിനുമാണ് ലോക്കല്‍ കമ്മിറ്റി യോഗം ചേരുന്നത്. ഇവര്‍ക്കു ബാങ്ക് അക്കൗണ്ട് തുറക്കല്‍, സ്വത്ത് കൈമാറ്റം, മറ്റു സാമ്പത്തിക ഇടപാടുകള്‍ എന്നിവയ്ക്കു ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ്. ഗാര്‍ഡിയന്‍ഷിപ്പ് അനുവദിക്കുന്നതിനു വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ക്കു സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."