ദേശീയപാതയുടെ ഇരുവശങ്ങളിലും മാലിന്യം കുമിഞ്ഞുകൂടുന്നു; മുഖംതിരിച്ച് അധികൃതര്‍
അരൂര്‍: ദേശീയപാതയുടെ ഇരുവശങ്ങളിലും മാലിന്യം തള്ളുന്നത് പതിവായി. പഞ്ചായത്തിന്റെ നിര്‍ദ്ദേശം പാടെ അവഗണിച്ചുകൊണ്ടാണ് മാലിന്യം തള്ളുന്നത്.
വീടുകളില്‍നിന്ന് ഉപേക്ഷിക്കുന്ന ഖര മാലിന്യങ്ങളും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പ്ലാസ്റ്റിക്ക് കിറ്റുകളിലാക്കിയാണ് പൊതുനിരത്തുകളില്‍ കൊണ്ടിടുന്നത്. ഒരു ദിവസത്തെ മാലിന്യങ്ങള്‍ കിറ്റുകളിലാക്കി സൂക്ഷിച്ചശേഷം രാവിലെ ജോലിക്ക് പോകുമ്പോള്‍ ദേശീയപാതയുടെ ഓരത്ത് കൊണ്ടിടുകയാണ് പതിവ്. ഇത് കണ്ടുപിടിക്കാന്‍ കാമറ സ്ഥാപിക്കുമെന്നു കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അറിയിച്ചിരുന്നുവെങ്കിലും നടപടി കടലാസില്‍ മാത്രം ഒതുങ്ങി.
ദേശീയപാതക്ക് സമീപമുള്ള ആദംവെളി പുരയിടം, വട്ടക്കേരി ക്ഷേത്രം റോഡിനു സമീപപ്രദേശം, ചന്തിരൂര്‍ പുതിയ പാലത്തിന് സമീപം, കൊച്ചുവെളി കവലക്ക് തെക്ക്ഭാഗത്തുള്ള പുള്ളമുക്ക് പ്രദേശം, എരമല്ലൂര്‍ കാട്ടിശേരി പൊതുകുളം എന്നിവിടങ്ങളിലാണ് മാലിന്യം കൂടുതലായും തള്ളുന്നത്. വീടുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നുമുള്ള ആഹാരസാധനങ്ങള്‍ കൊണ്ടിടുന്നതിനാല്‍ തെരുവ്നായ്ക്കളുടെ ശല്യവും വര്‍ദ്ധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."