പഞ്ചവല്‍സര പദ്ധതിക്ക് ജില്ലയില്‍ വിപുലമായ തയാറെടുപ്പുകള്‍
കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച നവകേരള ജനകീയാസൂത്രണത്തിന്റെ ഭാഗമായി 13-ാം പഞ്ചവല്‍സരപദ്ധതി രൂപീകരണത്തിന് ജില്ലയില്‍ വിപുലമായ തയാറെടുപ്പുകള്‍ നടന്നുവരുന്നതായി ജില്ലാ പഞ്ചായത്ത് പ്രസഡന്റ് കെ. ജഗദമ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കും. ഇതിന്റെ ഭാഗമായി തൃശൂരിലെ കിലയില്‍ ജില്ലയില്‍ നിന്നുള്ള 43 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ബ്ലോക്കുതല പരിശീലനം നേടി. ഇവരുടെ നേതൃത്വത്തില്‍ അഞ്ച് വിഷയമേഖലകള്‍ സംബന്ധിച്ച ഏകദിന പരിശീലനം നാളെ മുതല്‍ ബ്ലോക്ക് കേന്ദ്രങ്ങളില്‍ ആരംഭിക്കും.
ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളില്‍ 13-ാം പഞ്ചവല്‍സരപദ്ധതി പ്രകാരം ആസൂത്രണസമിതികള്‍ നിലവില്‍വന്നു. തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷന്‍ ചെയര്‍മാനും ആസൂത്രണത്തിന് തദ്ദേശസ്ഥാപനത്തെ സഹായിക്കാന്‍ കഴിയുന്ന വിദഗ്ധന്‍ വൈസ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറും സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരും സന്നദ്ധസേവകരായ വിദഗ്ധരും അംഗങ്ങളമായിരിക്കും. 12 വര്‍ക്കിങ് ഗ്രൂപ്പുകള്‍ ഓരോസ്ഥാപനത്തിലുമുണ്ടാകും. ജനപങ്കാളിത്തം ഉറപ്പുവരുത്തി പഞ്ചവല്‍സര വാര്‍ഷിക പദ്ധതി രേഖകള്‍ തയാറാക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങളെ സഹായിക്കുകയാണ് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ മുഖ്യചുമതല.
വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ തദ്ദേശസ്ഥാപനത്തിലെ ജനപ്രതിനിധിയും കണ്‍വീനര്‍ ഉദ്യോഗസ്ഥനുമായിരിക്കും. ആസൂത്രണസമിതിയംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കാണ് നാളെ മുതല്‍ പരിശീലനം നല്‍കുന്നത്.
പദ്ധതിയില്‍ ഉല്‍പ്പാദന, മാലിന്യനിര്‍മ്മാര്‍ജ്ജനം, നഗരാസൂത്രണം, യുവജനപങ്കാളിത്തം, സാങ്കേിതികവൈദഗ്ധ്യം ലഭ്യമാക്കല്‍ തുടങ്ങിയവയ്ക്ക് വര്‍ധിച്ച പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സബ്കലക്ടര്‍ ഡോ. പി.കെ ചിത്ര, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍ മണിലാല്‍, വി.ആര്‍ രാജു, എം വിശ്വനാഥന്‍, ടി പ്രേംലാല്‍, എസ് പ്രകാശ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."