കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പുനസ്ഥാപിക്കണം: എസ്.വൈ.എസ്
കല്‍പ്പറ്റ: കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രികരില്‍ 75 ശതമാനവും മലബാറില്‍ നിന്നായിരിക്കെ ഹജ്ജ് യാത്ര നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത് വളരെ പ്രയാസങ്ങളാണ് സൃഷടിക്കുന്നതെന്നും എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരിലേക്ക് തന്നെ മാറ്റണമെന്നും ജില്ലാ എസ്.വൈ.എസ് പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.
രാജ്യത്ത് പല മത വിശ്വാസികള്‍ക്കും അവരുടെ പുണ്യസ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടനങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ മുസ്‌ലിം സമുദായത്തിന്റെ ഹജ്ജ് സബ്‌സിഡി മാത്രം ചര്‍ച്ചക്ക് വിധേയമാക്കുന്നത് തീര്‍ത്തും അവഹേളനമാണെന്ന് യോഗം വിലയിരുത്തി.
ഈമാസം 17 മുതല്‍ 19 വരെ മീനങ്ങാടിയില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന മദീനാ പാഷന്‍ ജില്ലാ സമ്മേളനം വന്‍ വിജയമാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ഇബ്‌റാഹിം ഫൈസി പേരാല്‍അധ്യക്ഷനായി കെ.മുഹമ്മദ്കുട്ടി ഹസനി ഹാരിസ് ബാഖവി കമ്പളക്കാട്, ഇ.പി മുഹമ്മദലി, മുജീബ് ഫൈസി, എം അബ്ദുറഹിമാന്‍ ഹാജി, പി സുബൈര്‍ ഹാജി, ശംസുദ്ദീന്‍ റഹ്മാനി, കുഞ്ഞമ്മദ് കൈതക്കല്‍, ഇ ഉസ്മാന്‍ ദാരിമി, വി.കെ അബ്ദുറഹിമാന്‍ ദാരിമി, ഹാരിസ് ബനാന തുടങ്ങിയവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."