ഡിജിറ്റല്‍ ബാങ്കിങ് പരിശീലനവും പദ്ധതി പ്രഖ്യാപനവും ഇന്ന്
വെട്ടത്തൂര്‍: പണമിടപാടുകള്‍ വളരെ എളുപ്പത്തില്‍ നടത്താന്‍ കഴിയുന്ന ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളെക്കുറിച്ചുള്ള പരിശീലനവും വെട്ടത്തൂരിനെ സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങും ഇന്ന് ഉച്ചയ്ക്കു രണ്ടിനു മണ്ണാര്‍മല വിദ്യാപോഷിണി ഗ്രസ്ഥാലയത്തില്‍ നടക്കും.
മണ്ണാര്‍മല ഫാമേഴ്‌സ് ക്ലബിന്റെയും വിദ്യാപോഷിണി ഗ്രസ്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ ബ്രാഞ്ച് കേരളഗ്രാമീണ ബാങ്കിന്റെ നേതൃത്വത്തിലാണ് പരിപാടി. വെട്ടത്തൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം. ഹംസക്കുട്ടി ഉദ്ഘാടനം ചെയ്യും. വിദ്യാപോഷിണി ഗ്രസ്ഥാലയം സെക്രട്ടറി കെ. മുഹമ്മദ് എന്ന മമ്മു അധ്യക്ഷനാകും. പെരിന്തല്‍മണ്ണ തഹല്‍സില്‍ദാര്‍ എന്‍.എം മെഹറലി വെട്ടത്തൂരിനെ ഡിജിറ്റല്‍ പഞ്ചായത്തായി പ്രഖ്യാപിക്കും.
ജില്ലാ അക്ഷയാ കോഡിനേറ്റര്‍ നിയാസ് പുല്‍പ്പാടന്‍ പരിശീലന ക്ലാസിനു നേതൃത്വം നല്‍കും. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ. റഫീഖ ബഷീര്‍, അംഗങ്ങളായ അറബി ജമീല, കെ. ഹംസ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."