ആദിവാസി യുവതിയുടെ മരണത്തിനു കാരണം വകുപ്പ് മന്ത്രിയുടെ പിടിപ്പുകേട്: പാച്ചേനി
കണ്ണൂര്‍: ജില്ലയിലെ പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ മണ്ണേരി പണിയ കോളനിയിലെ ആദിവാസി യുവതി ബിന്ദു ചികിത്സ കിട്ടാതെ മരണപ്പെട്ട വാര്‍ത്ത പുരോഗമന കേരളത്തിനു നാണക്കേടാണെന്നും വകുപ്പ് മന്ത്രിയുടെ പിടിപ്പുകേടിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്നും ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു. ആദിവാസി ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി പട്ടിക വര്‍ഗക്കാരുടെ ഒരു വിഷയത്തിലും താല്പര്യം കാണിക്കുന്നില്ല. പട്ടിക വര്‍ഗക്കാരുടെ ആരോഗ്യ സുരക്ഷക്കു വേണ്ടി കോടിക്കണക്കിന് രൂപ ചിലവഴിക്കാതെയാണുള്ളത്. ഓരോ കോളനിയിലെയും കാര്യങ്ങള്‍ ശ്രദ്ധിക്കാനും അവരുടെ ആരോഗ്യ കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാനും നിയമിച്ചിട്ടുള്ള ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ മരിച്ച ബിന്ദുവിന്റെ മോശപ്പെട്ട അവസ്ഥയെക്കുറിച്ച് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടു പോലും ആവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുത്തിട്ടില്ലെന്നും പാച്ചേനി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."