ഈസ്റ്റ് എളേരിയില്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയായി
ചെറുപുഴ:ഈസ്റ്റ് എളേരി പഞ്ചായത്ത് ജലനിധി കുടിവെള്ള പദ്ധതി ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പണി പൂര്‍ത്തിയായി.
പഞ്ചായത്തിലെ 2400 കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജലനിധി പദ്ധതിയുടെ ഭാഗമായി 32 കോടി ചെലവില്‍ പദ്ധതി നടപ്പാക്കുന്നത്. ചെറുപുഴ പുഴയോരത്ത് ആവുള്ളം കയത്തിനു സമീപം കിണര്‍ കുഴിച്ച് ഒന്നര കിലോമീറ്റര്‍ ദൂരെ അരിമ്പ കോട്ടക്കുന്നിലാണ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നുലക്ഷം ലിറ്റര്‍ ജലം സംഭരിക്കാവുന്ന തരത്തില്‍ നിര്‍മിച്ച ടാങ്കില്‍ നിന്നു പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 26 ടാങ്കുകളിലേക്കാണ് വെള്ളം എത്തിക്കുന്നത്. ടാങ്കുകളില്‍ നിന്ന് വെള്ളം വീടുകളിലെത്തിക്കുന്നതിനായി പൈപ്പ് ലൈനുകളും സ്ഥാപിച്ചു. 2017 ഡിസംബര്‍ മാസത്തോടെ ജല വിതരണം ആരംഭിക്കാന്‍ കഴിയുമെന്ന് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് പറഞ്ഞു. പദ്ധതി പുരോഗതി വിലയിരുത്താന്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ജയിംസ് പന്തമ്മാക്കല്‍, കെ.പി മാത്യു സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."