കൂട്ടുകാരുടെ മതവും ജാതിയും നേരത്തെ ആരും ചോദിച്ചിരുന്നില്ല: കമല്‍
കണ്ണൂര്‍:അടുത്തിരുന്ന കൂട്ടുകാരുടെ മതവും ജാതിയും നേരത്തെ ആരും ചോദിച്ചിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കുട്ടികളെ പ്രത്യേകം കള്ളികളാക്കാനു
ള്ള നീക്കം നടക്കുന്നതായും ചലച്ചിത്ര അക്കാദമി ചെയര്‍മാനും
സംവിധായകനുമായ കമല്‍. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച യുവത ക്യാംപിന്റെ സമാപന പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലംകൊണ്ട് പരിഷ്‌കരിക്കപ്പെടുകയും സംസ്‌കാരം കൊണ്ട് കൂട്ടായ്മയുണ്ടാക്കുകയും ചെയ്തവരാണ് മലയാളികള്‍. ഈ കൂട്ടായ്മയെ വര്‍ഗീയവാദികള്‍ക്ക് തകര്‍ക്കാന്‍ സാധിക്കില്ല. വായനയും നാടകവും ഉല്‍സവങ്ങളുമെല്ലാം കൂട്ടായ്മയാണ് നാട്ടിലുണ്ടാക്കിയത്. ഇത്തരം കൂടിചേരലുകള്‍ നടക്കുമ്പോള്‍ ഫാസിസ്റ്റ് ചിന്താഗതി ആരുടെയും മനസില്‍ വരാറില്ല. ഇതിനെ പൊളിക്കാനുള്ള ഏതൊരു നീക്കത്തെയും നാം കരുതിയിരിക്കണം. നല്ല സിനിമകള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള ടൂറിങ് ടാക്കീസ് ഉടന്‍ പുറത്തിറങ്ങുമെന്നും ചലച്ചിത്ര അക്കാദമിയുടെ റീജണല്‍ കേന്ദ്രം കണ്ണൂരില്‍ ഉടന്‍ ആരംഭിക്കുമെന്നും കമല്‍ പറഞ്ഞു. കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത യുവത ക്യാംപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സെക്രട്ടറി അഡ്വ പി അപ്പുക്കുട്ടന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.എസ് വിനോദ്, ജില്ലാസെക്രട്ടറി പി.കെ ബൈജു, തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് വൈക്കത്ത് നാരായണന്‍, പു.ക.സ ജില്ലാ സെക്രട്ടറി എം.കെ മനോഹരന്‍, ലൈബ്രറി കൗണ്‍സില്‍ കണ്ണൂര്‍ താലൂക്ക് പ്രസിഡന്റ് ഇ ചന്ദ്രന്‍, കമലാ സുധാകരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."