കലാ-സാഹിത്യ പ്രതിഭകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
തിരുവനന്തപുരം: കലാ-സാംസ്‌കാരിക മേഖലയില്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ രംഗത്തെ പ്രമുഖരുമായി ലോക കേരള സഭയുടെ ഇടവേളയില്‍ ചര്‍ച്ച നടത്തി.
കവി സച്ചിദാനന്ദന്‍, ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി, സിനിമാ താരങ്ങളായ രേവതി, ആശാശരത്, കലാകാരന്മാരായ റിയാസ് കോമു, ബോസ് കൃഷ്ണമാചാരി, പത്രപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, നിലമ്പൂര്‍ ആയിഷ, സാമൂഹ്യ പ്രവര്‍ത്തക സുനിതാകൃഷ്ണന്‍ തുടങ്ങിയവരാണ് ആശയങ്ങള്‍ പങ്കുവച്ചത്.
ലോക കേരള സഭയ്ക്ക് നല്ല തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഇതിനുവേണ്ടി പ്രത്യേക സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നുണ്ട്. വിദേശ ജോലിക്കാര്‍ നേരിടുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ ശ്രമിക്കും.
നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."