കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്
ന്യൂഡല്‍ഹി: എയര്‍സെല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളിലും വീടുകളിലും എന്‍ഫോഴ്‌സ്മന്റ് ഡയരക്ടറേറ്റിന്റെ പരിശോധന. ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ അഞ്ചു സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് കാര്‍ത്തിയുടെയും അടുത്ത സുഹൃത്തുക്കളുടെയും ചെന്നൈയിലും കൊല്‍ക്കത്തയിലുമുള്ള വസ്തുക്കള്‍ റെയ്ഡ് ചെയ്തിരുന്നു.
ഒരു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് കാര്‍ത്തി ചിദംബരത്തിന്റെ വസ്തുക്കളില്‍ പരിശോധന നടത്തുന്നത്. 2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപം ലഭിക്കാന്‍ കാര്‍ത്തി അനധികൃതമായി ഇടപെടല്‍ നടത്തിയെന്നാണ് കേസ്. സി.ബി.ഐ ആണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് കോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.
എന്നാല്‍ കാര്‍ത്തി ചിദംബരത്തിന്റെ വസ്തുക്കളിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് റെയ്ഡിനെ പിഴച്ച തമാശയെന്നാണ് പി. ചിദംബരം വിശേഷിപ്പിച്ചത്. കേസുമയി ബന്ധപ്പെട്ട് എഫ്.ഐ.ആറിനെ സി.ബി.ഐയോ മറ്റു ഏജന്‍സികളോ പരിഗണിക്കുന്നില്ല.
മുന്‍കൂട്ടിയുള്ള പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈയില്‍ ഇപ്പോള്‍ റെയ്ഡ് നടത്തിയിരിക്കുന്നത്. അവര്‍ ഡല്‍ഹിയിലെ ജോര്‍ബാഗിലെ വീട്ടിലെത്തിയിരുന്നു.
ഇത് അനധികൃതമായി പിടിച്ചെടുത്തതെന്നാണ് ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞത്. അവരുടെ പരിശോധനയില്‍ ഒന്നും ലഭിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പാര്‍ലമെന്റുമായി ബന്ധപ്പെട്ട ചില പേപ്പറുകളെടുത്ത് പല തെളിവുകളും പിടിച്ചെടുത്തുവെന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയെ ന്യായീകരിക്കുകയാണെന്ന് ചിദംബരം പറഞ്ഞു.
അതിനിടെ എന്‍ഫോഴ്‌സ്‌മെന്റിന്റെ പിരിശോധനയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തി. സുപ്രിംകോടതി ജഡ്ജിമാരുടെ വിഷയത്തില്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാള്ള ശ്രമമാണിതെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതില്‍ ബി.ജെ.പിക്കാര്‍ മുന്‍പന്തിയിലാണ്. കഴിഞ്ഞ ദിവസം സുപ്രിംകോടതി ജഡ്ജിമാര്‍ ഗൗരവമായ വിഷയം ഉന്നിയിച്ചിരുന്നു.ഇതിന്നിടയില്‍ ഇന്നലെ സര്‍ക്കാര്‍ ചിലരുടെ വീടുകളില്‍ റെയ്ഡ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."