മണ്ണാര്‍മല വിദ്യാപോഷിണി ഗ്രന്ഥാലയത്തിനു കീഴില്‍ വെട്ടത്തൂര്‍ പഞ്ചായത്ത് ഡിജിറ്റലായി
വെട്ടത്തൂര്‍: മണ്ണാര്‍മലയിലെ വിദ്യാപോഷിണി ഗ്രന്ഥാലയം, ഫാര്‍മേഴ്‌സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വെട്ടത്തൂര്‍ പഞ്ചായത്ത് പ്രദേശം ഡിജിറ്റലായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഹംസക്കുട്ടി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. പെരിന്തല്‍മണ്ണ ബ്രാഞ്ച് കേരളാഗ്രാമീണ ബാങ്കിന്റെയും പ്രദേശത്തെ യുവജന ക്ലബുകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വിദ്യാപോഷിണി ഗ്രന്ഥാലയത്തിനു കീഴില്‍ പ്രദേശത്തെ ഇരുനൂറോളം വരുന്ന വിവിധ അക്കൗണ്ട് ഉടമകളെ പുതിയ ഡിജിറ്റല്‍ ധനകാര്യ ഇടപാടുകളിലേക്ക് കൊണ്ടുവന്ന ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ഇത്തരത്തില്‍ ഡിജിറ്റല്‍ ബാങ്കിങ് സംവിധാനത്തിലേക്ക് മാറിയവര്‍ക്ക് പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ചടങ്ങില്‍ ഗ്രന്ഥാലയം സെക്രട്ടറി കെ മുഹമ്മദ് എന്ന മമ്മു അധ്യക്ഷനായി. ഡിജിറ്റല്‍ പരിശീലനത്തിന് കേരളഗ്രാമീണ്‍ ബാങ്ക് ഐ.ടി മാനേജര്‍ എന്‍.പി ബാബു, പെരിന്തല്‍മണ്ണ ഫിനാന്‍ഷ്യല്‍ ലിറ്റാസി സെന്റര്‍ കൗണ്‍സിലര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ. റഫീഖ ബഷീര്‍, അംഗങ്ങളായ കെ. ഹംസ, എ. ജമീല, ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ കെ.പി നജ്മുദ്ദീന്‍, എം. ജയപ്രഭ, കെ.ജി മദനന്‍, ഒ. ഷീജ, കെ.ടി യൂസഫ്, കല്ലിങ്ങല്‍ മുഹമ്മദ്, കെ ജാഫര്‍, ഫാര്‍മേഴ്‌സ് കെ. ഫിറോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."