സാന്തോം കോളനിയിലെ മദ്യശാല; കൗണ്‍സിലര്‍ നിരാഹാര സമരം ആരംഭിച്ചു
മട്ടാഞ്ചേരി: ജനവാസ കേന്ദ്രമായ തോപ്പുംപടി സാന്തോം കോളനിയില്‍ സ്ഥാപിച്ചിട്ടുള്ള ബിവറേജസ് കോര്‍പറേഷന്റെ മദ്യ വില്പന ശാല മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവിഷന് കൗണ്‍സിലര്‍ കെ.ജെ.പ്രകാശന് നിരാഹാര സമരം ആരംഭിച്ചു. അതേസമയം സമര സമിതിയും ജില്ലാ കലക്ടറും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇവിടെ നിന്ന് മദ്യശാല മാറ്റണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മിഷണര്‍ക്ക് കത്തയക്കാന്‍ ധാരണയായെങ്കിലും സമരം പിന്‍വലിക്കില്ലന്ന് നാട്ടുകാര്‍ അറിയിച്ചു. ഔട്ട് ലെറ്റ് മാറ്റുന്നത് വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
കൗണ്‍സിലര്‍ കെ.കെ.കുഞ്ഞച്ചന്,പ്രീതി വാസുദേവ് എന്നിവരുടെ നേതൃത്വത്തിലാണ് കളക്ടറുമായി ചര്‍ച്ച നടന്നത്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ തോപ്പുംപടിയിലെ ഔട്ട് ലെറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. പി.ബി ഖാലിദ്, ജയ സുരേഷ്, അനിത ആന്റണി എന്നിവരും കൗണ്‍സിലറോടൊപ്പം നിരാഹാരം അനുഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."