കിളിയന്തറ അപകടം: ഡ്രൈവര്‍ക്കെതിരേ നരഹത്യയ്ക്കു കേസ്
ഇരിട്ടി: കിളിയന്തറ സെന്റ് മേരീസ് പള്ളി തിരുനാള്‍ പ്രദക്ഷിണത്തിനിടെ കാര്‍ നിയന്ത്രണം വിട്ടു പാഞ്ഞുകയറി പായം പഞ്ചായത്തംഗം പൊട്ടന്‍കുളത്തില്‍ പി.കെ തോമസ് മരിക്കാനിടയായ സംഭവത്തില്‍ ഇരിട്ടി പൊലിസ് കാറിന്റെ ഡ്രൈവര്‍ ചരല്‍ സ്വദേശി റിറ്റി ജോര്‍ജിനെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസടുത്തു. ഇപ്പോള്‍ തലശ്ശേരിഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാള്‍ പൊലിസ് നിരീക്ഷണത്തിലാണ്.
അപകടം വരുത്തിയ കാറിനുള്ളില്‍ ഒഴിഞ്ഞ മദ്യക്കുപ്പിയും ഭക്ഷണ സാധനങ്ങളും കണ്ടെത്തി. അമിതമായി മദ്യം കഴിച്ച് ഓടിച്ചതിനാലാണ് കാര്‍ നിയന്ത്രണം വിട്ടു പാഞ്ഞുകയറാന്‍ ഇടയാക്കിയതെന്നുസംശയിക്കുന്നു. അപകടം വരുത്തിയ കാര്‍ ഇന്നലെ രാവിലെയോടെ ഇരിട്ടി പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. അമിത വേഗതയില്‍ വന്ന കാര്‍ പ്രദക്ഷിണത്തിന്റെ പിന്‍ നിരയിലൂടെ കടന്ന് മുന്‍നിരയില്‍ നടന്നു നീങ്ങുകയായിരുന്നവരുടെ ഇടയിലേക്കാണ് പാഞ്ഞുകയറിയത്. സമീപത്തെ വീടിന്റെ ഗേറ്റും മതിലും ഇടിച്ചു തകര്‍ത്താണ് കാര്‍ നിന്നത്. ഗേറ്റി നും കാറിനും ഇടയില്‍പെട്ടാണ് പഞ്ചായത്തംഗം തോമസിന് ജീവന്‍ നഷ്ടപ്പെട്ടതും വികാരിക്ക് ഗുരുതരമായി പരുക്കേറ്റതും. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അസി. വികാരി മാത്യു പ്രവര്‍ത്തുമലയില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."