പാപ്പിനിശ്ശേരി ബൈപാസിനെതിരേ പ്രദേശവാസികളുടെ ധര്‍ണ
കണ്ണൂര്‍: വയക്കര പാലം മുതല്‍ തുരുത്തി വരെയുള്ള ഇരുന്നൂറോളം വീടുകള്‍ കുടിയൊഴിപ്പിച്ച് നിര്‍മിക്കുന്ന പാപ്പിനിശ്ശേരി ദേശീയപാത ബൈപാസിനെതിരേ ബൈപാസ് വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. കീച്ചേരിക്കുന്ന് നികത്താതെ നേരത്തെ തയാറാക്കിയ രൂപരേഖയില്‍ റോഡ് വീതി കൂട്ടി ബൈപാസ് നിര്‍മാണ ശ്രമത്തില്‍ നിന്നു പിന്മാറണമെന്നും കലക്ടര്‍ തത്വത്തില്‍ അംഗീകരിച്ച പുതിയ രൂപരേഖ നടപ്പാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം ടി ഗംഗാധരന് ഉദ്ഘാടനം ചെയ്തു. കൃഷ്ണന് വണ്ണാരത്ത് അധ്യക്ഷനായി. കെ.ജി രാജേഷ്, അച്ചുതന് നമ്പ്യാര്‍, രാജഗോപാലന്‍, സതീശന്, എന്‍.എം കോയ, കെ.കെ സുഹൈല്‍, സി സുകേഷ്, കുഞ്ഞാമിന സംസാരിച്ചു. ആവശ്യങ്ങള്‍ അഗീകരിച്ചില്ലെങ്കില്‍ വഴി തടയലടക്കമുള്ള പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."