HOME
DETAILS

പട്ടാമ്പി പാലം റബറൈസിങ് പൂര്‍ത്തിയായി: ശോചനീയവസ്ഥക്ക് പരിഹാരമായില്ലെന്ന്

  
backup
February 07 2017 | 06:02 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%b1%e0%b4%ac%e0%b4%b1%e0%b5%88%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d

പട്ടാമ്പി: കാലപ്പഴക്കത്താല്‍ പുതുക്കി നിര്‍മിക്കേണ്ട പട്ടാമ്പി പാലത്തിന് മുകളില്‍ പെരുമ്പിലാവ്- പട്ടാമ്പി റോഡ് നവീകരണത്തിന്റെ ഭാഗമായി റബ്ബറൈസിങ് റോഡ് നവീകരണം തകൃതിയായി പാലത്തിന് മുകളില്‍ നടന്നെങ്കിലും പാലത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമായില്ലെന്ന് പരക്കെ ആക്ഷേപം. പാലത്തിന്റെ കൈവേരികള്‍ മിക്കതും തകര്‍ന്ന നിലയിലാണ്. ഇതു സംബന്ധിച്ച് സുപ്രഭാതം നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി മുറിഞ്ഞ്് പോയ കമ്പികള്‍ ഏച്ചുകൂട്ടി വെച്ചതല്ലാതെ തകര്‍ന്ന് പോയിടത്ത് പുതുതായി കമ്പികള്‍ പിടിപ്പിക്കുകയോ മറ്റു സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഇതുവരെയും ചെയ്തിട്ടില്ല. നിരവധി വിദ്യാര്‍ഥികളും കാല്‍നടയാത്രതക്കാരും ടൗണില്‍ എത്തിച്ചേരാന്‍ സമീപപ്രദേശത്തുകാര്‍ പാലത്തിന് മുകളിലൂടെയുള്ള വരവ് നിത്യകാഴ്ചയാണ്.
ഇരുവശങ്ങളില്‍നിന്ന് ചീറിപാഞ്ഞ് വരുന്ന വാഹനങ്ങള്‍ക്കിടയില്‍ ഇത്തരക്കാര്‍ക്ക് യാതൊരു സുരക്ഷയുമില്ല. ഭീതിയോടെയാണ് നടപ്പാതയില്ലാത്ത പാലത്തിന് മുകളിലൂടെ വിദ്യാര്‍ഥികള്‍ അരിക് ചേര്‍ന്ന് നടക്കാറുള്ളതെന്ന് ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് സാക്ഷ്യപ്പെടുത്തി. വീതികുറഞ്ഞ പാലത്തിന് മുകളിലൂടെ കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ക്ക് മാത്രമെ സമമായി പോകാന്‍ കഴിയൂ. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് കുറ്റകരമാണന്നുള്ള പൊലിസ് അറിയിപ്പ് ബോര്‍ഡും നോക്കുകുത്തിയാണിവിടം.
അതെ സമയം രാത്രിയില്‍ പാലം അത്ര പെട്ടെന്ന് പരിചിതമില്ലാത്തവര്‍ക്ക് വെളിച്ചമില്ലാത്തനാല്‍ പാലമാണന്ന് മനസ്സിലാകില്ല. ദൈനദിന യാത്രക്കാര്‍ക്ക് പോലും പലസമയങ്ങളിലും രാത്രിയില്‍ പാലത്തിന് മുകളില്‍ വെളിച്ചമില്ലാത്തതിനാല്‍ കാല്‍നടയാത്രക്കാരെയും മറ്റും ഉരസിപോകുന്നതിനും ചെറിയ അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അത് കൊണ്ട് തന്നെ പാലത്തിന്റെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്നുള്ള ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ റബ്ബറൈസിങ് നടക്കുന്ന സമയത്ത് യാതൊരു സുരക്ഷിതവുമില്ലാതെയായിരുന്നു ഇതിന് മുകളില്‍ വാഹനങ്ങള്‍ ദീര്‍ഘനേരം നിന്നിരുന്നത്. ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനാല്‍ അല്‍പ്പാല്‍പ്പമായി വാഹനങ്ങളെ കടത്തിവിടാനുള്ള ശ്രമം ഉണ്ടായത്. പുതിയപാലം നിര്‍മ്മിക്കാനുള്ള പട്ടാമ്പിക്കാരുടെ സ്വപ്‌നത്തിന് നാളുകളുടെ പഴക്കമുണ്ടെങ്കിലും നിലവിലുള്ള പാലത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള ശ്രദ്ധ ബന്ധപ്പെട്ടവര്‍ ചെയ്യണമന്ന ആവശ്യമാണ് ഇപ്പോഴും ഉയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago