HOME
DETAILS

പൊയ്യ ചക്ക സംസ്‌കരണ ഫാക്ടറി നിശ്ചലാവസ്ഥയില്‍ തന്നെ

  
backup
February 07 2017 | 07:02 AM

%e0%b4%aa%e0%b5%8a%e0%b4%af%e0%b5%8d%e0%b4%af-%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d

മാള: വീണ്ടും ഒരു ചക്കക്കാലമെത്തിയിട്ടും മാളയിലെ പൊയ്യ ചക്ക സംസ്‌കരണ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങാതെ നിശ്ചലാവസ്ഥയില്‍. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ പൊയ്യ ഗ്രാമപഞ്ചായത്തിലെ പൂപ്പത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ചക്ക സംസ്‌കരണശാലയുടെ പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാണ്. ചക്കയില്‍ നിന്നും വിവിധങ്ങളായ ഏഴ് ഉത്പന്നങ്ങള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യവുമായാണ് സംസ്‌കരണശാല സ്ഥാപിച്ചിരിക്കുന്നത്.
രണ്ടു ഘട്ടമായി 2.75 കോടി രൂപ അനുവദിക്കപ്പെട്ടിട്ടും ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കാനോ ഉല്‍പന്നങ്ങള്‍ പുറത്തിറക്കാനോ ബന്ധപ്പെട്ട അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. പരിസ്ഥിതി സൗഹൃദപരവും ആരോഗ്യദായകവുമായ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയും ലക്ഷ്യമാണ്.
പൂര്‍ണമായ തോതില്‍ സംസ്‌കരണശാല പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ കുറഞ്ഞ വിലയില്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റിപ്പോകുന്ന ചക്കയെന്ന പോഷകഫലം വിലയേറിയ വിവിധതരം ഉത്പന്നങ്ങളായി വിപണിയിലെത്തിക്കാമെന്ന പ്രതീക്ഷയോടെയാണ് മാള പൂപ്പത്തിയില്‍ ചക്ക സംസ്‌കരണ ഫാക്ടറി സ്ഥാപിച്ചത്. ആര്‍ക്കും വേണ്ടാതെ ചീഞ്ഞളിയുന്ന ചക്കയുടെ രാജയോഗവും അതോടെ തെളിയുമെന്ന പ്രതീക്ഷയായിരുന്നു ജനത്തിന്. ചക്കയില്‍നിന്നും ഹല്‍വ, ബിസ്‌കറ്റ്, ജാം തുടങ്ങിയ വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളാണ് ഉദ്യേശിക്കുന്നത്.
ചക്കക്കുരു ഉപയോഗിച്ച് ബേബി ഫുഡ്, ചവണിയും മടലുമുപയോഗിച്ച് കാലിത്തീറ്റ നിര്‍മാണവും ലക്ഷ്യമാണ്. ഉത്പാദനവും വിപണനവും കെയ്‌കോയുടെ നേതൃത്വത്തിലാണ് നടക്കുക. കുടുംബശ്രീ യൂനിറ്റുകളുടെ സഹായത്തോടെയാണ് സംസ്‌കരണത്തിനാവശ്യമായ ചക്ക നാട്ടിന്‍പുറങ്ങളില്‍ നിന്നും സംഭരിക്കുക. ചക്ക ഉല്‍പാദകര്‍ക്ക് മാന്യമായ വില ലഭിക്കുന്നതോടൊപ്പം നൂറുകണക്കിന് പേര്‍ക്ക് നല്ല വരുമാനത്തിനുള്ള മാര്‍ഗമായും മാറും. ഒന്നര കോടി രൂപ ചെലവഴിച്ചാണ് സംസ്‌കരണശാലയുടെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പൂപ്പത്തിയിലെ ഒന്നരയേക്കര്‍ സ്ഥലത്തുള്ള സംസ്‌കരണശാലയുടെ രണ്ടാംഘട്ടത്തിനായി 1.25 കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ മാങ്ങ, പൈനാപ്പിള്‍, പേരക്ക തുടങ്ങിയവയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. വി.കെ രാജന്‍ മാളയുടെ ജനപ്രതിനിധിയും കൃഷിമന്ത്രിയുമായിരിക്കേയാണ് പഴനീര്‍ സംസ്‌കരണത്തിനായി ഇവിടെ ഫാക്ടറി സ്ഥാപിക്കുന്നതിന് സ്ഥലം വാങ്ങുകയും ശിലാസ്ഥാപനം നടത്തി നടപടികളാരംഭിക്കുകയും ചെയ്തത്. അദ്ദേഹത്തിന്റെ അകാലചരമത്തോടെ നടപടികള്‍ നിശ്ചലമാവുകയായിരുന്നു.
ടി.എന്‍ പ്രതാപന്‍ എം.എല്‍.എയായെത്തിയപ്പോഴാണ് പഴനീര്‍ സംസ്‌കരണ ഫാക്ടറിയെ ചക്ക സംസ്‌കരണശാലയാക്കി മാറ്റിയതും നിര്‍മാണം പുനഃരാരംഭിക്കുകയും ചെയ്തത്. കെട്ടിട നിര്‍മാണവും മെഷിനറികളുടെ സ്ഥാപിക്കലും ഒരുവിധമായപ്പോഴും സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത് വന്ന സാഹചര്യത്തിലും 2016 മാര്‍ച്ച് ഒന്നിന് അന്നത്തെ കൃഷി വകുപ്പുമന്ത്രി കെ.പി മോഹനന്‍ ഉല്‍പാദനോദ്ഘാടനം നടത്തിയിരുന്നു.
എവിടെ നിന്നോ ഫാക്ടറിയുടെ പാക്കറ്റിലാക്കി എത്തിച്ച ചക്ക പള്‍പ്പ് ബോയിലറിലൊഴിച്ച് ഹലുവയടക്കമുള്ള ഉത്പന്നങ്ങള്‍ നിര്‍മിച്ചായിരുന്നു ഉദ്ഘാടന പ്രഹസനം നടത്തിയത്. തെരഞ്ഞെടുപ്പില്‍ വോട്ട് പ്രതീക്ഷിച്ച് ചെയ്ത ആ പ്രവൃത്തിക്ക് ശേഷം യാതൊരു നീക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഫാക്ടറി കോംപൗണ്ട് അടച്ചു പുട്ടിയിട്ട നിലയിലാണ്. അതിനിടയിലാണിപ്പോള്‍ ചക്കക്കാലമെത്തിയിരിക്കുന്നത്. ഇത്തവണയും പ്രകൃതി ഉല്‍പാദിപ്പിക്കുന്ന ചക്കകള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി പോകുമെന്ന് ഉറപ്പായിരിക്കയാണ്.
ഓരോ ചക്കയില്‍ നിന്നും നൂറ്കണക്കിന് രൂപയുടെ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാമെന്നിരിക്കേയാണ് അന്യസംസ്ഥാനക്കാര്‍ക്ക് കൊള്ളലാഭം കൊയ്യാനായി ലോഡുകണക്കിന് ചക്ക കയറ്റി പോകുന്നത്.തൃശൂര്‍ ജില്ലക്കാരനായ കൃഷി വകുപ്പുമന്ത്രി വി.എസ് സുനില്‍കുമാര്‍ ഇക്കാര്യത്തില്‍ മനസ്സ് വെക്കണമെന്നാണ് ഉയരുന്ന ആവശ്യം. സ്ഥലം എം.എല്‍.എ അഡ്വ. വി.ആര്‍.സുനില്‍കുമാറും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും പൊതുജന ആവശ്യം ഉയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago