മൂന്ന് ബംഗ്ലാദേശികള്‍ കൊല്‍ക്കത്തയില്‍ ജയില്‍ ചാടി
കൊല്‍ക്കത്ത: മൂന്ന് ബംഗ്ലാദേശ് പൗരന്മാര് കൊല്‍ക്കത്തയിലെ അലിപേര് ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗ്ലാദേശ് മദരിപൂര്‍ സ്വദേശി ഫിര്‍ദൗസ്, ആയുധവുമായി പിടിയിലായ ബഗരാതി സ്വദേശി ഫാറൂഖ്, തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പിടിയിലായ ചൗധരി എന്നിവരാണ് ജയില്‍ ചാടിയത്. ഇന്നലെ രാവിലെ ജയില്‍പുള്ളികളുടെ എണ്ണമെടുക്കുന്നതിനിടെയാണ് ഇവര്‍ ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കൃത്യവിലോപത്തിന് അഞ്ച് ജയില്‍ ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ സസ്പെന്റ് ചെയ്തു. ജയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകളെ വച്ചുപൊറുപ്പിക്കില്ലെന്നും കൃത്യവിലോപം നടത്തിയവരെ സസ്പെന്റ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടെന്നും ബംഗാള്‍ മന്ത്രി ഉജ്വല്‍ ബിശ്വാസ് പറഞ്ഞു.
ലഹരി മരുന്നുകള്‍ വാഗ്ദാനം ചെയ്തതിനാല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തടവുപുള്ളികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ജയില്‍ അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."