കോണ്‍ഗ്രസ് ബൂത്ത് കണ്‍വന്‍ഷനില്‍ ചേരിതിരിഞ്ഞ് കയ്യാങ്കളി
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ പുന്നം പറമ്പ് 51 നമ്പര്‍ കോണ്‍ഗ്രസ് ബൂത്ത് കണ്വന്ഷന് കയ്യാങ്കളിയെ തുടര്‍ന്നു പിരിച്ചുവിട്ടു. ബൂത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് കണ്വന്ഷന് ചേര്‍ന്നത്. കണ്‍വന്‍ഷനില്‍ അമ്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.
ബൂത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രണ്ടു പേര് ഉറച്ചു നിന്നതാണ് ബഹളത്തിനു കാരണമായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വര്‍ഗീസ് വാകയിലിന്റെ പേര് ഒരു വിഭാഗം നിര്‍ദ്ദേശിച്ചു. പി.ജെ.അലക്സ് എന്ന ആളിന്റെ പേര് എതിര്‍വിഭാഗവും നിര്‍ദ്ദേശിച്ചു.
രണ്ടു പേരും മത്സരത്തില്‍ ഉറച്ച് നിന്നതോടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ബഹളവും കൈയ്യാം കളിയുമായി. ബഹളം രൂക്ഷമായതോടെ കണ്വന്ഷന് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച് അധ്യക്ഷന്‍ ഇറങ്ങി പോയി. തെക്കു കര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് പുത്തൂരിന്റെ അധ്യക്ഷതയിലാണ് കണ്വന്ഷന് ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."