'ശത്രു' സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
ന്യൂഡല്‍ഹി: ഒരു ലക്ഷം കോടിയില്‍ അധികം രൂപ വിലമതിക്കുന്ന 'ശത്രു' സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. വിഭജന വേളയില്‍ പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ സ്വത്ത് വകകളാണ് ശത്രു സ്വത്ത് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതു സംബന്ധിച്ച് 49 വര്‍ഷമായുള്ള നിയമ ഭേദഗതി മാര്‍ച്ചില്‍ ലോക്‌സഭ പാസാക്കിയിരുന്നു. ശത്രു സ്വത്ത് (ഭേദഗതി,സാധുവാക്കല്‍) ബില്‍ 2016 ശബ്ദവോട്ടോടെയാണ് ലോക്‌സഭ പാസാക്കിയത്.
ഇതിന്റെ ഭാഗമായാണ് ശത്രു സ്വത്തുക്കള്‍ ആണെന്ന് നിര്‍ണയിച്ച 9,400ല്‍ അധികം വരുന്ന സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ശ്രമം തുടങ്ങിയത്. ഇതിനോടനുബന്ധിച്ച്് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഇത്തരം സ്വത്തുക്കള്‍ നിര്‍ണയിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ 6,289 ശത്രു സ്വത്തുക്കളുടെ സര്‍വേ പൂര്‍ത്തിയായതായും വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ബാക്കിയുള്ള 2,997 സ്വത്തുവകകളുടെ സര്‍വേ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ആളുകള്‍ കൈവശം വച്ചിരിക്കുന്ന ഇത്തരം സ്വത്തുക്കള്‍ എത്രയും വേഗം ബാധ്യത നീക്കി ധനാഗമന മാര്‍ഗമാക്കണമെന്ന് രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പാകിസ്താനിലേക്ക് കുടിയേറിയവര്‍ ഉപേക്ഷിച്ചു പോയ ഏറ്റവും കൂടുതല്‍ സ്വത്തുക്കള്‍ ഉള്ളത് ഉത്തര്‍ പ്രദേശിലാണ്. 4991 സ്വത്തുക്കളാണ് ഇവിടെയുള്ളത്. തൊട്ടുപിന്നാലെ പശ്ചിമ ബംഗാളാണ്. 2735 സ്വത്തുക്കളാണ് ബംഗാളിലുള്ളത്. ഡല്‍ഹിയില്‍ 487 ശത്രുസ്വത്തുക്കള്‍ ഉണ്ട്.
ചൈനയിലേക്ക് കുടിയേറിയവര്‍ ഇന്ത്യയില്‍ ഉപേക്ഷിച്ചുപോയ സ്വത്ത് ഏറ്റവും കൂടുതലുള്ളത് മേഘാലയയിലാണ്. 126 സ്വത്തുക്കളാണ് ഇവിടെയുള്ളത്. ബംഗാളില്‍ 29 എണ്ണമാണുള്ളത്. അസമിലും ഇത്തരം സ്വത്തുക്കളുണ്ട്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി വ്യാപിച്ചു കിടക്കുന്ന തങ്ങളുടെ സ്വത്തുവകകള്‍ക്കായി മഹമൂദാബാദിലെ രാജാവായ രാജാ മുഹമ്മദ് അമീര്‍ മുഹമ്മദ് ഖാന്റെ പിന്‍ഗാമികള്‍ അവകാശവാദമുന്നയിച്ചതോടെയാണ് 1968ല ശത്രു സ്വത്ത് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വത്തുവകകളില്‍ അവകാശമുന്നയിച്ച് ഹരജിക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചതോടെയാണ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഒരു വര്‍ഷത്തിനിടെ തുടര്‍ച്ചയായി അഞ്ച് തവണ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച ശേഷമാണ് ബില്‍ നിയമമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."