പുതിയ മദ്യഷാപ്പ് ആരംഭിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നതുവരെ സമരമെന്ന്
കൊല്ലം: പരവൂര്‍ പട്ടണത്തില്‍ പുതിയതായി ഒരു വിദേശമദ്യഷാപ്പ് കൂടി ആരംഭിക്കാനുള്ള സര്‍ക്കാരിന്റെയും പരവൂര്‍ നഗരസഭയുടെയും തീരുമാനം പിന്‍വലിക്കുന്നതുവരെ കോണ്‍ഗ്രസിന്റെ സമരപരിപാടികള്‍ ശക്തമായി തുടരുമെന്ന് കെ.പി.സി.സി നിര്‍വാഹകസമിതിയംഗം നെടുങ്ങോലം രഘു പറഞ്ഞു.
പരവൂര്‍ പട്ടണത്തിലെ മുനിസിപ്പല്‍ മാര്‍ക്കറ്റില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ പുതിയ വിദേശമദ്യഷാപ്പ് ആരംഭിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പരവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹനധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരിപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ്‌സ് കോര്‍പ്പറേഷന്റെ മദ്യഷാപ്പ് പരവൂരിലേക്ക് മാറ്റി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പരവൂരില്‍ ഇപ്പോള്‍ തന്നെ കണ്‍സ്യൂമര്‍ ഫെഡിന്റെ ഒരു മദ്യഷോപ്പും ഒരു സ്വകാര്യബിയര്‍ വൈന്‍ പാര്‍ലറും പ്രവര്‍ത്തിക്കുന്നുണ്ട്.
മണ്ഡലം പ്രസിഡന്റ് എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എ. ഷുഹൈബ്, പി.എസ്. പ്രദീപ്, ഹരിലാല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വി. പ്രകാശ്, പ്രിജി ആര്‍. ഷാജി, മണ്ഡലം ജനറല്‍ സെക്രട്ടറി ജെ. വിജയന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."