മലിനീകരണം: തലസ്ഥാനത്ത് ദിവസവും എട്ട് പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: വായുമലിനീകരണം മൂലമുള്ള രോഗങ്ങളാല്‍ തലസ്ഥാനത്ത് ദിവസവും എകദേശം എട്ട് പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. വ്യവസായശാലകളില്‍ നിന്നുള്ള ഉയര്‍ന്ന നിരക്കിലുള്ള സള്‍ഫറടങ്ങിയ ഇന്ധനങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയ സമിതിയുടെ പഠനത്തെ ഉദ്ധരിച്ച് സുപ്രിംകോടതിയാണ് ഇത് പ്രസ്താവിച്ചത്. എം.ബി ലോക്കൂറും പി.സി പന്തുമുള്‍പ്പെട്ട ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പ്രസ്താവിച്ചത്.
ഡല്‍ഹിയില്‍ വര്‍ഷംതോറും വായുമലിനീകരണം മൂലമുള്ള രോഗങ്ങളാല്‍ മുവ്വായിരത്തോളം ആളുകള്‍ മരിക്കുന്നതായി ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പഠനത്തില്‍ പറയുന്നു.
2013-ലെ ലോക അലര്‍ജി ഓര്‍ഗനൈസേഷന്റെ പ്രസിദ്ധീകരണത്തില്‍ ശ്വസന സംബന്ധമായ രോഗലക്ഷണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വടക്കേ ഡല്‍ഹിയിലെ ചാന്ദ്‌നിചൗക്കില്‍ ഇത്തരം രോഗലക്ഷണങ്ങള്‍ 66 ശതമാനവും പടിഞ്ഞാറേ ഡല്‍ഹിയില്‍ മായാപുരിയില്‍ ഇത് 59 ശതമാനവും തെക്കില്‍ സരോജിനി നഗറില്‍ ഇത് 46 ശതമാനവുമാണെന്ന് പഠനങ്ങള്‍ പറയുന്നു.
പഠനം നിര്‍ദേശിച്ച ഉയര്‍ന്ന സള്‍ഫര്‍ ഇന്ധനമുപയോഗിക്കുന്ന എല്ലാ കമ്പനികളുമായി സംസാരിക്കുന്നതിനുള്ള എട്ടാഴ്ചത്തെ സമയപരിധി ഒരുപാട് ദൈര്‍ഘ്യമാണെന്നും നാലാഴ്ചത്തെ സമയം അനുവദിക്കുന്നതായും ബെഞ്ച് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."