HOME
DETAILS

കണ്ണൂര്‍ വിമാനത്താവളത്തെ ട്രാന്‍സിസ്റ്റ് കേന്ദ്രമാക്കും: ഇ.പി ജയരാജന്‍

  
Web Desk
May 28 2016 | 21:05 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4

കണ്ണൂര്‍: പ്രവൃത്തി പൂര്‍ത്തിയാക്കി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഉടന്‍ തുറന്നുകൊടുക്കുമെന്നു മന്ത്രി ഇ.പി ജയരാജന്‍. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ട്രാന്‍സിസ്റ്റ് കേന്ദ്രമായി കണ്ണൂര്‍ വിമാനത്താവളത്തെ മാറ്റുമെന്നും അദ്ദേഹം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. റണ്‍വേ വികസനത്തിനു കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമില്ല. വിമാനത്താവള പ്രവൃത്തിക്കായി തയാറാക്കിയ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ റണ്‍വേ വിസ്തൃതി 3950 മീറ്ററാണ്. നാലുകിലോമീറ്റര്‍ നീളത്തിലാണു റണ്‍വേ പൂര്‍ത്തിയാക്കുക. വിമാനത്താവളത്തെ പൊളിക്കാനുള്ള പ്രചാരവേലയുടെ ഭാഗമായിരുന്നു റണ്‍വേ വിസ്തൃതിയുടെ കാര്യത്തിലുള്ള ആശയക്കുഴപ്പം. വിമാനത്താവളത്തോടൊപ്പം എട്ടു അനുബന്ധ റോഡുകളുടെ വികസനവും നടക്കേണ്ടതുണ്ട്. ഇതൊന്നും എങ്ങുമെത്തിയിട്ടില്ല. വിമാനത്താവള പരീക്ഷണ പറക്കലിന്റെ പേരില്‍ മുന്‍ മുഖ്യമന്ത്രി ആഭാസമാണു നടത്തിയത്. ഐ.ടി, സൈബര്‍ പാര്‍ക്കുകളുടെ പ്രവര്‍ത്തനങ്ങളും വേഗത്തിലാവേണ്ടതുണ്ട്. വൈതല്‍മല പോലെ വിനോദസഞ്ചാര വികസനത്തിനു സാധ്യതയുള്ളതാണു മാലൂരിലെ പുരളിമല. അഴീക്കല്‍ഫെറി വികസനവും നടത്തേണ്ടതുണ്ടെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി. തൊഴിലാളികളുടെ താല്‍പര്യത്തിനു വിരുദ്ധമാവാതെ ദിനേശ്ബീഡി വ്യവസായം സംരക്ഷിക്കും. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. അഴിമതിരഹിത സുതാര്യ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.ടി ശശി അധ്യക്ഷനായി. സെക്രട്ടറി എന്‍.പി.സി രംജിത്, ജോയിന്റ് സെക്രട്ടറി സി.വി സാജു സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  5 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  6 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  6 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  6 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  7 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  7 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  8 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  8 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  9 hours ago