HOME
DETAILS

ട്രംപ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കയറേണ്ടെന്ന് സ്പീക്കര്‍

  
backup
February 07, 2017 | 7:27 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2

ലണ്ടന്‍: വംശീയവാദിയായ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ബ്രിട്ടീഷ് പാര്‍ലമെന്റ് അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍. ട്രംപ് ചുമതലയേറ്റ ശേഷം ആദ്യ വിദേശ സന്ദര്‍ശനം നടത്തുന്നത് ബ്രിട്ടനിലാണ്. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരേ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ജോണ്‍ ബെര്‍കോവ് വ്യക്തമാക്കിയത്.
നിരവധി എം.പിമാര്‍ ട്രംപിനെ പാര്‍ലമെന്റില്‍ കയറ്റരുതെന്ന് സ്പീക്കറോടാവശ്യപ്പെട്ടിരുന്നു. പ്രസംഗിക്കാനുള്ള അവസരം സ്വയം ലഭിക്കുന്ന അവകാശമല്ലെന്നും ആര്‍ജിച്ചെടുക്കേണ്ട ആദരവാണെന്നും ബെര്‍കോവ് പ്രതികരിച്ചു. വംശീയതയ്‌ക്കെതിരേയുള്ള നിലപാടും സമത്വത്തിനുള്ള പിന്തുണയും ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇതുകൂടി കണക്കിലെടുത്താണ് ട്രംപിനെ വിലക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു.
ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പൊതുസഭയിലെ വെസ്റ്റ്മിനിസ്റ്റര്‍ ഹാളിലാണ് ട്രംപിന് പ്രസംഗം നടത്തേണ്ടിയിരുന്നത്. ബോര്‍കോവിന്റെ പ്രസ്താവനയ്ക്കു പിന്നാലെ എം.പിമാര്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. എന്നാല്‍, നിലപാട് പരസ്യമാക്കിയതില്‍ ബ്രിട്ടീഷ് മന്ത്രിസഭയ്ക്ക് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
കുടിയേറ്റത്തിന് നിയന്ത്രണവും മുസ്‌ലിം വിലക്കും ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയത്. സ്പീക്കറുടെ നിലപാടിനെ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി സ്വാഗതം ചെയ്തു.
രണ്ടാഴ്ച മുന്‍പ് പ്രധാനമന്ത്രി തെരേസ മേ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിച്ചത്. തെരേസാ മേ ട്രംപിനെ കണ്ടതിനെതിരേ ബ്രിട്ടനില്‍ പ്രതിഷേധം വ്യാപകമാണ്. ട്രംപിന്റെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനെതിരേ 18 ലക്ഷം പേര്‍ ഒപ്പുവച്ച ഓണ്‍ലൈന്‍ പരാതി സര്‍ക്കാരിനയച്ചു.
ഒരു ലക്ഷം പേര്‍ ഒപ്പുവച്ചാല്‍ പരാതി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നാണ് നിയമം. എന്നാല്‍, ട്രംപിന്റെ ബ്രിട്ടീഷ് സന്ദര്‍ശനത്തിന്റെ തിയതി തീരുമാനിച്ചിട്ടില്ല. ട്രംപിനെ പാര്‍ലമെന്റിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സ്പീക്കറുടെ വക്താവും നേരത്തെ വ്യക്തമാക്കിയിരുന്നു.
ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന രാഷ്ട്രത്തലവന്‍മാര്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത് പതിവാണ്. 2011 ല്‍ ബ്രിട്ടനിലെത്തിയ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  a month ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  a month ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  a month ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  a month ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  a month ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  a month ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  a month ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  a month ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  a month ago