പത്രപ്പരസ്യം: മാനേജ്മെന്റിന്റെ കുതന്ത്രമെന്ന് കെ. മുരളീധരന്
തിരുവനന്തപുരം: ലോ അക്കാദമിക്ക് പുതിയ പ്രിന്‍സിപ്പലിനെ തേടിയുള്ള പത്രപരസ്യം മാനേജ്മെന്റിന്റെ കുതന്ത്രമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. എത്ര കാലത്തേക്കാണ് പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതെന്ന് പരസ്യത്തില്‍ വ്യക്തമാക്കാത്തത് ഇതിനു തെളിവാണെന്നും മുരളീധരന് പറഞ്ഞു.
പ്രിന്‍സിപ്പലിനെ മാറ്റുന്നതാണ് പ്രധാന വിഷയം. ഇത് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമല്ല. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണി യോഗത്തില്‍ എന്തെങ്കിലും ചര്‍ച്ച നടന്നാലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ പുതിയ പ്രിന്‍സിപ്പലിനെ തേടി ലോ അക്കാദമി മാനേജ്മെന്റ് പരസ്യം നല്‍കിയിരുന്നു. എന്നാല്‍, നിയമനത്തിന്റെ വിശദവിവരങ്ങള്‍ പരസ്യത്തിലില്ല.
അതേസമയം, വിദ്യാര്‍ഥി സംയുക്ത സമിതിയുടെ സമരം 29ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി എ.ബി.വി.പി പഠിപ്പുമുടക്ക് നടത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."