സോളാര്‍ കേസ്: സരിത ഉള്‍പ്പെടെയുള്ളവര്‍ ഹാജരായില്ല
തലശ്ശേരി: സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തലശ്ശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെയുള്ള കേസില്‍ സരിത എസ്. നായര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇന്നലെ ഹാജരായില്ല. അതിനിടെ, കേസിലെ പ്രതികളുടെ പൂര്ണവിലാസമുള്പ്പെടെ ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയില്‍ അപേക്ഷ നല്കി. കേസ് ഏപ്രില്‍ 23ന് പരിഗണിക്കാനായി മാറ്റി.
കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണന്, മണിലാല്‍ എന്നിവരും ഇന്നലെ കോടതി മുന്‍പാകെ ഹാജരായില്ല. കേസിന്റെ വിചാരണ നടപടി ഇന്നലെ ആരംഭിക്കാനിരിക്കുകയായിരുന്നു. കേസിലെ പ്രതികള്‍ യഥാര്‍ഥ പേരിലല്ല തട്ടിപ്പ് നടത്തിയതെന്നും അതിനാല്‍ പ്രതികളുടെ ശരിയായ വിലാസങ്ങളും മറ്റ് വിവരങ്ങളും വേണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. ഈ ഹരജിയും ഏപ്രില്‍ 23ന് കോടതി പരിഗണിക്കും. അഡ്വ. കെ. വിശ്വന് മുഖേന പണം നഷ്ടപ്പെട്ട ഡോ.ശ്യാം മോഹന്‍, ഡോ.അനൂപ് കോശി, ഡോ.സുനില്‍കുമാര്‍, ഡോ.അഭിലാഷ് ആന്റണി, ഡോ.മനോജ്കുമാര്‍ എന്നിവര്‍ നല്കിയ സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ് പൊലിസ് കെസടുത്തിരുന്നത്. സോളാര്‍ പാനല്‍ സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് ഡോക്ടര്‍മാരില്‍നിന്ന് ഒരു ലക്ഷം രൂപ വീതം വാങ്ങി വഞ്ചന നടത്തിയെന്നായിരുന്നു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."