HOME
DETAILS

ഹൈമാസ്റ്റ് വിളക്കുകള്‍ കണ്ണടച്ചു: ലക്ഷങ്ങള്‍ ചെലവഴിച്ചത് പാഴായി

  
backup
May 28, 2016 | 10:11 PM

%e0%b4%b9%e0%b5%88%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95

പാലക്കാട്: നഗരത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ കണ്ണടയ്ക്കുമ്പോഴും അധികൃതര്‍ അറിഞ്ഞ മട്ടില്ല. നഗരമധ്യമായ മിഷ്യന്‍സ്‌കൂളിന് മുന്നിലെ ഹൈമാസ്റ്റ് വിളക്ക് മിഴിയടച്ചിട്ട് മാസങ്ങളായെങ്കിലും ഇത് നന്നാക്കാന്‍ ഇതേവരെ ഭരണകൂടം തയ്യാറായിട്ടില്ല. 2 വര്‍ഷം മുമ്പാണ് 40ലക്ഷം രൂപ ചിലവില്‍ ഒലവക്കോട്, സ്‌റ്റേഡിയം സ്റ്റാന്‍ഡ്, കോട്ടമൈതാനം, ഐ.എം.എ ജങ്ഷന്‍, മിഷ്യന്‍സ്‌കൂള്‍ ജങ്ഷന്‍, മേഴ്‌സി ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചത്.
8 വിളക്കുകളുള്ള കൂറ്റന്‍ ഹൈമാസ്റ്റ് വിളക്കുകള്‍ക്ക് നാളുകള്‍ കഴിഞ്ഞതോടെ ശനി ദശ തുടങ്ങുകയായിരുന്നു. സ്തൂപത്തിലെ ബള്‍ബുകള്‍ ഓരോന്നായി മിഴിയടക്കുകയും പലതവണ ഹൈമാസ്റ്റ് വിളക്കുകള്‍ പൂര്‍ണ്ണമായും മിഴിയടയ്ക്കുകയും പതിവാക്കി. എന്നാല്‍ ഇത്തരം ഹൈമാസ്റ്റ് വിളക്കുകള്‍ കണ്ണടയ്ക്കുമ്പോള്‍ കെ.എസ്.ഇ.ബിയോട് പരാതി പറഞ്ഞാല്‍ തങ്ങള്‍ക്കല്ല ഇതിന്റെ ഉത്തരവാദിത്വമെന്ന് പറഞ്ഞ് ഇവര്‍ കൈമലര്‍ത്തുക പതിവാണ്.
എന്നാല്‍ ഉത്തരവാദിത്വമുള്ള നഗരസഭയാകട്ടെ കണ്ണടച്ച ബള്‍ബുകള്‍ക്കുനേരെ കണ്ണു തുറക്കാത്ത നിലപാടിലാണ്. നഗരത്തിലെ ഏറെത്തിരക്കുള്ള കവല കൂടിയായ മിഷ്യന്‍സ്‌കൂള്‍ ജങ്ഷനില്‍ രാപകലന്യേ ഏറെതിരക്കാണ്. നിരവധി വിദ്യാഭ്യാസ-ധനകാര്യസ്ഥാപനങ്ങളും ആരാധനാലയങ്ങളുമുള്ള ഇവിടെ ഹൈമാസ്റ്റ് വിളക്കുകള്‍ കണ്ണടച്ചതോടെ സന്ധ്യമയങ്ങിയാല്‍ അന്ധകാരം പടര്‍ന്ന മട്ടിലാണ്. സമീപത്ത് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുള്ളതിനാലും തിരുവനന്തപുരം, എറണാകുളം ഭാഗത്തുനിന്നുള്ള അന്തര്‍സംസ്ഥാന ബസ്സുകള്‍ രാത്രിയില്‍ വന്ന് ആളുകളെ കയറ്റുന്ന ഹാള്‍ട്ടിംഗ് കേന്ദ്രം കൂടിയാണിവിടെ.
ഇത്തരത്തിലുള്ള നിരവധി ബസ്സുകള്‍ രാത്രി എട്ടുമണി കഴിഞ്ഞാല്‍ 11 മണിവരെ ഇവിടെ വന്നുപോകുന്നുണ്ട്. മാത്രമല്ല കെ.എസ്.ആര്‍.ടി.സിയിലേക്കും റെയില്‍വേ സ്‌റ്റേഷനിലേക്കും നിരവധി ആള്‍ക്കാര്‍ വന്നുപോകുന്ന കവലയാണ് മിഷ്യന്‍സ്‌കൂള്‍ ജങ്ഷന്‍.
സമീപത്തെ മറ്റു സോഡിയം ലാമ്പുകളില്‍നിന്നുള്ളതും സിഗ്നല്‍ പോസ്റ്റുകളിലെ പരസ്യബോര്‍ഡുകളില്‍നിന്നുമുള്ള വെളിച്ചമാണിപ്പോള്‍ ഇവിടെ ആശ്രയമായിട്ടുള്ളത്. ഹൈമാസ്റ്റ് വിളക്കുകള്‍ കണ്ണടയ്ക്കുമ്പോള്‍ പലപ്പോഴും പത്രവാര്‍ത്തകളിലുടെ മാത്രമാണ് ബന്ധപ്പെട്ടവര്‍ അറിയുന്നത്.
എന്നാല്‍ ഇതിന്റെ സാങ്കേതിക സംവിധാനത്തിലെ തകരാറുകളാണ് ഇത്തരം വിളക്കുകള്‍ അടിക്കടി പണി മുടക്കാന്‍ കാരണമാകുന്നതെന്നാണ് അധികൃതരുടെ വാദം. ഇതിന്റെ സാങ്കേതിക വിഭാഗക്കാര്‍ തന്നെ വേണം തകരാര്‍ പരിഹരിക്കാനെന്നതിനാല്‍ ഇവര്‍ വരാത്തിടത്തോളം ഇത്തരം വിളക്കുകള്‍ കണ്ണടച്ചുതന്നെയിരിക്കും. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ നഗരത്തിന്റെ മറ്റു അഞ്ചിടങ്ങളില്‍ ഹൈമാസ്റ്റ് വിളക്കുള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞതെല്ലാം ജലരേഖയായി.
നഗരവികസനത്തിന്റെ പേരില്‍ കോടികള്‍ തുലയ്ക്കുമ്പോഴും ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച ഇത്തരം ഹൈമാസ്റ്റ് വിളക്കുകള്‍ ഉപയോഗശൂന്യമാവുകയാണ്. ഫലമോ രാപകലന്യേ ഏറെ വാഹന സഞ്ചാരമുള്ള കവലകള്‍ സന്ധ്യ മയങ്ങുന്നതോടെ അന്ധകാരത്തിന്റെ പിടിയിലാവുകയാണ്.
ലക്ഷങ്ങള്‍ പാഴാക്കുന്ന ഇത്തരം പദ്ധതികള്‍ക്കു നേരെ മാറി വരുന്ന ഭരണസാരഥ്യങ്ങള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതാണ് നഗരവികാസം പേരിലൊതുക്കുന്ന കവലകളുടെ തീരാശാപമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: പ്രതികളുടെ വീടുകളിൽ പൊലിസ് റെയ്ഡ്, പണവും രേഖകളും പിടിച്ചെടുത്തു

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്: കനത്ത നാശനഷ്ടങ്ങൾ; നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ അലർട്ട്

Kerala
  •  9 days ago
No Image

കാറിൽ അതി രൂക്ഷഗന്ധം: പരിശോധനയിൽ കണ്ടത് അഴുകിയ നിലയിൽ ഏഴ് മൃതദേഹങ്ങൾ; മക്കളെ കൊന്ന് പിതാവും ജീവനൊടുക്കി

International
  •  9 days ago
No Image

വിദ്വേഷത്തിന് രാജ്യത്ത് സ്ഥാനമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി: വിദ്വേഷ ആക്രമണം നടന്ന മസ്ജിദ് സന്ദർശിച്ചു; മുസ്‌ലികളുടെ സുരക്ഷയ്ക്കായി 10 ദശലക്ഷം പൗണ്ട് അധികം ചെലവാക്കും

International
  •  9 days ago
No Image

13 കാരിയെ സ്‌കൂളിൽനിന്ന് കൊണ്ടുപോയി പീഡിപ്പിക്കുന്നതിനിടെ പിടിയിലായ ടി.ഡി.പി നേതാവ് കായലിൽ ചാടി മരിച്ചു

National
  •  9 days ago
No Image

അബൂദബിയിലെ സ്കൂളുകളിൽ 'ചുവപ്പ് ഗുളികകൾ' വിതരണം ചെയ്യുന്നതായി പ്രചാരണം; പൊലിസ് പറയുന്നതിങ്ങനെ

uae
  •  9 days ago
No Image

മര്യാദ ലംഘിച്ചു: പിഎം ശ്രീയിൽ ഒപ്പുവച്ചത് സിപിഐ നാളെ ചർച്ച ചെയ്യും; സർക്കാർ നടപടി വിദ്യാർഥികളോടുള്ള വെല്ലുവിളി

Kerala
  •  9 days ago
No Image

'വെസ്റ്റ് ബാങ്ക് പിടിച്ചടക്കിയാൽ ഇസ്റാഈലിനുള്ള അമേരിക്കയുടെ പിന്തുണ നഷ്ടപ്പെടും'; നെതന്യാഹുവിന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

International
  •  9 days ago
No Image

വനത്തിനുള്ളിൽ കുരുക്കൊരുക്കി പിടികൂടിയത് കേഴമാനെ; ഇറച്ചിയാക്കുന്നതിനിടെ സഹോദരങ്ങൾ വനംവകുപ്പിന്റെ പിടിയിൽ

Kerala
  •  9 days ago
No Image

അച്ചടക്കത്തിന് രണ്ടടിയാകാം; നല്ല ഉദ്ദേശത്തിൽ ചൂരൽ പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

Kerala
  •  9 days ago