ലാഭ-നഷ്ടങ്ങളില്‍ കണ്ണില്ലാത്ത വിദ്യാഭ്യാസം സര്‍ക്കാര്‍ നയം: മന്ത്രി
കൊയിലാണ്ടി: വിദ്യാഭ്യാസ കാര്യത്തില്‍ ലാഭനഷ്ടങ്ങള്‍ കണക്ക് കൂട്ടേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നയമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്.എസ്.എ പദ്ധതി പ്രകാരം നിര്‍മിച്ച ഡോ. എ.പി.ജെ അബ്ദുല്‍ കലാം സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തീരദേശ വികസനഫണ്ടില്‍ നിന്നും സ്കൂളിന് നാലുകോടി രൂപ മന്ത്രി പ്രഖ്യാപിച്ചു.
കെ.ദാസന് എം.എല്‍.എ അധ്യക്ഷനായി. നഗരസഭാ ചെയര്മാന് അഡ്വ.കെ.സത്യന്, വൈസ് ചെയര്‍പേഴ്സണ്‍ വി.കെ പത്മിനി, കെ.ഷിജു, പി.എം ബിജു, വി.പി ഇബ്രാഹീം കുട്ടി, അഡ്വ.കെ.വിജയന്, പി.കെ രാമദാസന്, വി.വി സുധാകരന്, അഡ്വ.ടി.കെ രാധാകൃഷ്ണന്, കെ .ടി.എം കോയ, കെ. ചിന്നന്, അഖില്‍ പന്തലായനി, എ.സജീവ് കുമാര്‍, പ്രിന്‍സിപ്പല്‍ എ.പി പ്രബിത്, ബി.പി.ഒ എം.ജി ബല്‍രാജ്, ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയില്‍, എ.ഇ.ഒ ജവഹര്‍ മനോഹര്‍, എച്ച്.എം മൂസ മേക്കുന്നത്ത്, അന്‍സാര്‍ കൊല്ലം, പി.വി രാധാകൃഷ്ണന്, ഡോ.മിനി അജയ്, ജി.കെ വേണു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."