HOME
DETAILS

ഉപയോഗശൂന്യമായ കിണറുകള്‍ അപകടം ഉണ്ടാക്കുമെന്ന് അഗ്നിശമനസേന

  
Web Desk
May 28 2016 | 22:05 PM

%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%b6%e0%b5%82%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%af-%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

പാലക്കാട്: ഉപയോഗശൂന്യമായ കിണറുകളും കാലങ്ങളായി വൃത്തിയാക്കാതെ കിടക്കുന്ന കിണറുകളും അപകടകാരികളെന്ന് അഗ്‌നിശമന സേന. ഇത്തരം കിണറുകളില്‍ വായുസഞ്ചാരം കുറയുന്നതും വിഷവായു ഉറഞ്ഞുകൂടുന്നതുമാണ് പ്രശ്‌നം. ഇത്തരം കിണറുകള്‍ വൃത്തിയാക്കാനിറങ്ങുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ മരണത്തിനുവരെ കാരണമാകാം. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 13വരെയായി 19 പേരാണ് ജില്ലയില്‍ ഇത്തരത്തില്‍ മരിച്ചത്.
30 വിളികളാണ് ജില്ലയിലെ അഗ്‌നിശമനസേന കാര്യാലയങ്ങളിലേക്ക് വന്നത്. ഇതില്‍ 19 പേര്‍ മരിച്ചു. എന്നാല്‍, 11പേരെ രക്ഷിച്ചു. വളരെക്കാലമായി ഉപയോഗിക്കാതെ കിടക്കുന്ന കിണറുകളില്‍ വായുസഞ്ചാരം കുറവായിരിക്കുമെന്നാണ് അഗ്നിശമനസേനക്കാര്‍ പറയുന്നത്. മാത്രമല്ല, ഇവയില്‍ വിഷവായു  ഉണ്ടാവാനും സാധ്യതയുണ്ട്. ഉപയോഗശൂന്യമായ കിണറുകളിലും മോട്ടോര്‍ ഉപയോഗിച്ച് വെള്ളമെടുക്കുന്ന കിണറുകളിലും ശുദ്ധവായുവിന്റെ അളവ് തീരെ കുറവായിരിക്കുമെന്ന്  അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് മനസ്സിലാക്കാതെ കിണറ്റില്‍ ഇറങ്ങുന്നവരാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്.
കിണറ്റില്‍ ഓക്‌സിജന്‍  ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷമേ കിണറ്റിലിറങ്ങാവൂ. ഇതിനായി തുണിയിലോ മറ്റോ തീ കത്തിച്ച് കയറില്‍കെട്ടി കിണറ്റിലേക്കിറക്കി നോക്കണം. വായുസഞ്ചാരമില്ലെങ്കില്‍ കിണറ്റിലെ തീയണയും. തീ അണയുകയാണെങ്കില്‍ നിറയെ ഇലകളുള്ള വേപ്പിന്റെയോ മറ്റോ ചില്ലകള്‍ കിണറ്റിലിറക്കി വീശാം. നിരവധിതവണ ഇങ്ങനെ വീശുമ്പോള്‍  വായുസഞ്ചാരമുണ്ടാകും. ഇതിനുശേഷം വീണ്ടും തീ കത്തിച്ചുനോക്കി വായുസഞ്ചാരം ഉറപ്പുവരുത്തിമാത്രമേ കിണറ്റില്‍ ഇറങ്ങാവൂ. ഡീസല്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം  പമ്പുചെയ്യുന്ന സംവിധാനമുണ്ട്. ഇവ ക്ക് ഭാരം കൂടിയതിനാല്‍ കിണറ്റിലേക്ക് മറിഞ്ഞുവീണ് പുകനിറയാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മോട്ടോര്‍ എടുക്കാന്‍  കിണറ്റിലിറങ്ങി മണ്ണാര്‍ക്കാട്ട് നാലുപേര്‍ മരിച്ചിരുന്നു.  കാലങ്ങളായി ഉപയോഗശൂന്യമായിക്കിടക്കുന്ന കിണറുകളിലിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം.
ഇവയില്‍ ഏതെങ്കിലും  ജീവികള്‍ വീണ് അഴുകിയ മാലിന്യമുണ്ടാകാന്‍ സാധ്യതയുണ്ട്. മോട്ടോര്‍ ഉണ്ടെങ്കില്‍ അവയിലെ തുരുമ്പും വെള്ളവുമായുള്ള സമ്പര്‍ക്കവും വിഷവായു ഉണ്ടാക്കും. വായവട്ടം കൂടിയ കിണറുകള്‍ക്ക് വായുവട്ടം  കുറഞ്ഞവയേക്കാള്‍ വായുസഞ്ചാരമുണ്ടാകും കുഴിച്ച് വെള്ളമില്ലാത്ത കിണറുകള്‍ താത്കാലികമായി മൂടിവെക്കുന്നതും ആള്‍മറയില്ലാത്തതും അപകടങ്ങള്‍ക്കിടയാക്കുമെന്നാണ് അഗ്നിശമന സേനയുടെ അധികൃതര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു

Kerala
  •  17 hours ago
No Image

നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം

Kerala
  •  17 hours ago
No Image

പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം 

Kerala
  •  17 hours ago
No Image

പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി

Kerala
  •  18 hours ago
No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  18 hours ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  19 hours ago
No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  a day ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  a day ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  a day ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  a day ago