രാഹുലിന്റെ ഉത്തര്‍പ്രദേശ് സന്ദര്‍ശനം തുടങ്ങി
റായ്ബറേലി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കവേ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടങ്ങി. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് അദ്ദേഹം ഉത്തര്‍പ്രദേശില്‍ എത്തിയത്.
ലഖ്നൗവില്‍ നിന്ന് അമേത്തിയിലെത്തിയ രാഹുല്‍ ഇവിടത്തെ ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഗുജറാത്തില്‍ സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനമാണ് ഉത്തര്‍പ്രദേശിലും രാഹുല്‍ പരീക്ഷിക്കുന്നത്.
ഉത്തര്‍പ്രദേശിലെത്തിയ അദ്ദേഹത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍സ്വീകരണമാണ് നല്‍കിയത്. അതേസമയം രാഹുലിന്റെ ക്ഷേത്ര ദര്‍ശനത്തോടെയുള്ള ഉത്തര്‍പ്രദേശ് സന്ദര്‍ശനം ഹൈന്ദവ വോട്ടുകള്‍ തട്ടുന്നതിനുള്ള തന്ത്രമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. പലപ്പോഴും സംസ്ഥാനത്ത് എത്തിയ അദ്ദേഹം ഒരിക്കല്‍പോലും ക്ഷേത്രദര്‍ശനം നടത്താന്‍ തയാറായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."