എടപ്പാളില്‍ ഫയര്‍ സ്റ്റേഷനും പൊലിസ് സ്റ്റേഷനും വേണമെന്ന് ആവശ്യം
എടപ്പാള്‍: എടപ്പാള്‍ കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷനും പൊലിസ് സ്റ്റേഷനും വേണമെന്ന ആവശ്യം ശക്തമാകുന്നു. എടപ്പാള്‍ മേഖല പൊന്നാനി ഫയര്‍ സ്റ്റേഷന്റെ പരിധിയിലാണ്.
എടപ്പാള്‍ മേഖലയിലെ പ്രദേശങ്ങള്‍ പൊന്നാനി, ചങ്ങരംകുളം പൊലിസ് സ്റ്റേഷനുകളുടെ പരിധിയിലുമാണ്. എടപ്പാള്‍ മേഖലയിലേക്ക് ഫയര്‍ഫോഴ്സ് യൂനിറ്റിന് എത്തിച്ചേരണമെങ്കില്‍ പതിനഞ്ച് കിലോമീറ്ററെങ്കിലും സഞ്ചരിക്കണം. ചമ്രവട്ടം ജങ്ഷന്, എടപ്പാള്‍ എന്നിവിടങ്ങളിലെ ഗതാഗത കുരുക്ക് താണ്ടണ്ടി അവശ്യസ്ഥലത്തെത്തുമ്പോഴേക്കും വൈകിയിരിക്കും.
സമാനമാണ് പൊലിസ് സ്റ്റേഷനുകളുടെ അവസ്ഥയും. എടപ്പാളിലെ അംശക്കച്ചേരി, അണ്ണക്കമ്പാട്, നീലിയാട് മേഖലകള്‍ ചങ്ങരംകുളം പൊലിസ് സ്റ്റേഷന്റെ പരിധിയിലും മറ്റ് പ്രദേശങ്ങള്‍ പൊന്നാനി പൊലിസ് സ്റ്റേഷന്റെ പരിധിയിലുമാണ്.
ഇരുസ്റ്റേഷനുകളില്‍ നിന്നും എടപ്പാള്‍ മേഖലയിലെ വിവിധ പ്രദേശങ്ങളിലേക്ക് എത്തിപ്പെടാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ഇത്രയും ദൂരം കാരണം പലപ്പോഴും അത്യാവശ്യ ഘട്ടങ്ങളില്‍ പെട്ടെന്ന് പൊലിസിന് എത്തിച്ചേരാന്‍ കഴിയാത്തത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
മേഖലയില്‍ കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ എടപ്പാള്‍ കേന്ദ്രീകരിച്ച് പൊലിസ് സ്റ്റേഷന് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ഈ ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെണ്ടങ്കിലും തീരുമാനങ്ങള്‍ ഒന്നുമാകുന്നില്ലെന്നതാണ് വാസ്തവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."