ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ ചങ്ങരംകുളം പൊലിസ് സ്റ്റേഷന്‍
എടപ്പാള്‍: ഉദ്യോഗസ്ഥരുടെ അഭാവം ചങ്ങരംകുളം പൊലിസ് സ്റ്റേഷനെ ബുദ്ധിമുട്ടിലാക്കുന്നു. സംസ്ഥാന പാതയില്‍ പാവിട്ടപ്പുറം മുതല്‍ നടുവട്ടം വരെയും നരണിപ്പുഴ, ജില്ലാ അതിര്‍ത്തിയായ നീലിയാട് വരെയും വ്യാപിച്ച് കിടക്കുന്ന വിശാലമായ പരിധിയാണ ്ചങ്ങരംകുളം പൊലിസ് സ്റ്റേഷനുള്ളത്.
എന്നാല്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് സ്റ്റേഷനെ വളരെയധികം ബുദ്ധിമുട്ടിക്കുകയാണ്. 42ഓളം പൊലിസ് ഉദ്യോഗസ്ഥര്‍ വേണ്ടണ്ടിടത്ത് 28പേരാണ് നിലവില്‍ സ്റ്റേഷനിലുള്ളത്. പലപ്പോഴായി ഇവിടെ ജോലിചെയ്തിരുന്നവര്‍ സ്ഥലം മാറിപ്പോയെങ്കിലും പകരം ചാര്‍ജ്ജെടുത്തത് വളരെ കുറച്ച് പേര്‍ മാത്രമാണ്. സ്റ്റേഷനില്‍ ആവശ്യത്തിന് ഹോം ഗാര്‍ഡുകളില്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഗതാഗതക്കുരുക്ക് പതിവായ ചങ്ങരംകുളം, എടപ്പാള്‍ ടൗണുകളിലെ കുരുക്കഴിക്കാന്‍ പലപ്പോഴും പൊലിസിന്റെ സേവനം വിട്ടുനല്‍കേണ്ടണ്ട അവസ്ഥയാണ്. ഇതിന് പുറമെ മേഖലയില്‍ നടക്കുന്ന ധര്‍ണകളും റോഡ് ഉപരോധങ്ങളും നിയന്ത്രിക്കാന്‍ നിലവിലെ ഫോഴ്‌സിന് സാധിക്കാറില്ല.
ഷിഫ്റ്റ് സമ്പ്രദായമാണെങ്കിലും പലപ്പോഴും 24 മണിക്കൂര്‍ വിശ്രമമില്ലാതെ പണിയെടുക്കേണ്ടണ്ട അവസ്ഥയിലാണ് ഇവിടെയുള്ളവര്‍.
ഇതിനിടെ മേഖലയില്‍ മോഷണം പതിവായതോടെ രാത്രി പ്രട്രോളിങ്ങും ആരംഭിച്ചു. ഗതാഗത കുരുക്കുകൊണ്ടണ്ടും അപകടങ്ങള്‍ കൊണ്ടണ്ടും കുപ്രസിദ്ധിയാര്‍ജ്ജിച്ച സംസ്ഥാന പാതയില്‍ വേഗത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചിയ്യാനൂരില്‍ ആരംഭിച്ച പഞ്ചിങ്ങ് സ്റ്റേഷനില്‍ ചുമതല നല്‍കാല്‍ നാല് സിവില്‍ പൊലിസുകാര്‍ ആവശ്യമുണ്ടണ്ട്.
ഇടക്കാലത്ത് എംഎസ്.പിയില്‍ നിന്നും നാല് പേരെ വിട്ട് നല്‍കിയിരുന്നെങ്കിലും ശബരിമല സീസണ്‍ ആരംഭിച്ചതോടെ അതും പിന്‍വലിച്ചു. അതോടെ പഞ്ചിങ്ങ് സ്റ്റേഷനിലേക്കും ചങ്ങരംകുളം പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസുകാരെ അയക്കേണ്ടണ്ട അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."