HOME
DETAILS
MAL
ഉഷ സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍
backup
January 16 2018 | 07:01 AM
കോഴിക്കോട്: ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലേക്കുള്ള ഈ വര്‍ഷത്തെ സെലക്ഷന്‍ ട്രയല്‍സ് ഉഷ സ്‌കൂള്‍ ക്യാംപസില്‍ ഫെബ്രുവരി ഒന്‍പതിന് നടത്തുന്നു. 2005, 2006, 2007 വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഈ മാസം 25ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ബയോഡാറ്റയും ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തണം. അപേക്ഷ അയക്കേണ്ട വിലാസം: ജനറല്‍ സെക്രട്ടറി, ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്, കിനാലൂര്‍ പി.ഒ, ബാലുശ്ശേരി, കോഴിക്കോട്-673612. ഫോണ്‍ 0496 2645811, 0496 2645812, 9539007640.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."