HOME
DETAILS

ഇ. അഹമ്മദിന് നേരിട്ടത് കേട്ടുകേള്‍വിയില്ലാത്ത ദുരനുഭവം: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി

  
backup
February 08 2017 | 15:02 PM

%e0%b4%87-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%87

ന്യൂഡല്‍ഹി: അന്തരിച്ച ഇ.അഹമ്മദിന് അവസാന മണിക്കൂറുകളില്‍ നേരിടേണ്ടിവന്നത് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ദുരനുഭവമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സംഘടപ്പിച്ച അനുസ്മരണ പരിപാടി വിലയിരുത്തി.

ലോകത്തിനു മുന്നില്‍ മതേതര ഇന്ത്യയുടെ പ്രതീകമായിരുന്നു ഇ.അഹമ്മദെന്നു ചടങ്ങില്‍ സംസാരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. കേന്ദ്രമന്ത്രി, എം.പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനു പുറമെ അന്താരാഷ്ട്രവേദികളില്‍ നിരവധി തവണ ഇന്ത്യയെ പ്രതിനിധീകരിച്ച നേതാവായിരുന്നു അഹമ്മദ്. അത്തരമൊരു നേതാവിനാണ് അവസാന മണിക്കൂറുകളില്‍ ഇത്തരമൊരു അനുഭവം ഉണ്ടായതെന്നത് ചിന്തിക്കാന്‍ പോലും കഴിയാത്തകാര്യമാണ്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും കൊടുംതണുപ്പില്‍ രാത്രി ആര്‍.എം.എല്‍ ആശുപത്രിയിലെത്തി രണ്ടു മണിക്കൂറോളം സംസാരിച്ച ശേഷമാണ് മക്കള്‍ക്കു പോലും ഇ.അഹമ്മദിനെ കാണാന്‍ അവസരം ലഭിച്ചതെന്നും ആന്റണി ചൂണ്ടിക്കാട്ടി.

വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ഗള്‍ഫ് രാജ്യങ്ങളിലും മറ്റ് വിദേശരാജ്യങ്ങളിലും ഐക്യരാഷ്ട്ര സംഘടനയിലുമൊക്കെ ഇന്ത്യന്‍ മതേതരത്വത്തിന്റെ മുഖമായിയിരുന്നു ഇ.അഹമ്മദെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം അദ്ദേഹം എറ്റെടുത്തിട്ടുണ്ട്. അതേസമയം തന്നെ പല നിര്‍ണായക ഘട്ടങ്ങളിലും മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന് വേണ്ടി ശക്തമായ നിലപാടുകളും സ്വീകരിച്ചു- ആന്റണി ചൂണ്ടിക്കാട്ടി.

മികച്ച നയതന്ത്രജ്ഞനും ഉയര്‍ന്ന മാനുഷ്യമൂലങ്ങള്‍ ഉയര്‍പ്പിടിച്ച വ്യക്തിയുമായിരുന്നു ഇ. അഹമ്മദെന്ന് സോണിയാഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അനുസ്മരിച്ചു. ദുര്‍ബല വിഭാഗങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച നേതാവായിരുന്നു ഇ.അഹമ്മദെന്നു ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു. ജീവിത്തതിന്റെ അവസാന നിമിഷം വരെ പാര്‍ലമെന്റിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇ.അഹമ്മദിന്റെ അവസാന മണിക്കൂറുകളിലെ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നതിന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി കോണ്‍ഗ്രസിന് നന്ദിപറഞ്ഞു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയുള്ള പിന്തുണയാണ് നല്‍കിയത്. ഇതിന് മുസ്‌ലിം ലീഗിന് നന്ദി അറിയിക്കാന്‍ വാക്കുകളില്ല. മുസ്‌ലിം ലീഗിനെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി ബന്ധിപ്പിച്ചിരുന്ന നിര്‍ണായ കണ്ണിയായിരുന്നു ഇ.അഹമ്മദെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 minutes ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  28 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  29 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  33 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  11 hours ago