HOME
DETAILS

മഴക്കാലപൂര്‍വ ശുചീകരണത്തില്‍ മേക്കാട് വാര്‍ഡ് മാതൃക

  
backup
May 28, 2016 | 10:38 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5-%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d

ചവറ: അധികൃതര്‍ ആലോചിക്കും മുന്‍പേ മഴക്കാലപൂര്‍വ ശുചീകരണം പൂര്‍ത്തിയാക്കി മേക്കാട് വാര്‍ഡ് മാതൃകയായി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാല്‍ ഒരു പഞ്ചായത്തിനും മഴക്കാലപൂര്‍വ ശുചീകരണത്തിനു പദ്ധതി തയ്യാറാക്കുന്നതിനോ ഡി.ഡി.സി. അംഗീകാരം വാങ്ങുന്നതിനോ കഴിഞ്ഞിരുന്നില്ല. ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ജില്ലാതല ആലോചനാ യോഗം കൂടിയത്. ഇനി ഇത് താഴേ തലങ്ങളിലേക്ക് ആലോചിച്ച് നടപ്പിലാക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും എന്നിരിക്കയാണ് പന്മന പഞ്ചായത്തിലെ മേക്കാട് വാര്‍ഡില്‍ വേനല്‍ മഴക്കു മുന്‍പേ തന്നെ മഴക്കാലപൂര്‍വ്വ ശുചീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വാര്‍ഡ് മെമ്പര്‍ അനില്‍ പുത്തേഴത്തിന്റെ നേതൃത്വത്തില്‍ തന്റെ മുഴുവന്‍ മാസത്തേയും ഓണറേറിയം ഉള്‍പ്പടെ നല്‍കി സ്വരൂപിച്ചിരിക്കുന്ന വാര്‍ഡു ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തിയത്. വാര്‍ഡിലെ മലിനമായി കിടന്ന രണ്ടു കുളങ്ങളും, വാര്‍ഡിലെ ഓടകളുമാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തും ഓടകളിലടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്തും വൃത്തിയാക്കിയത്. വാര്‍ഡിലെ തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് 41640 രൂപാ ചെലവിലാണ് ശുചീകരണ പരിപാടികള്‍ നടന്നത്. ഒറ്റമഴയ്ക്കു തന്നെ വെള്ളക്കെട്ടാകുന്നിടത്ത് മുന്‍കൂട്ടി ഇതു ചെയ്തത് വേനല്‍മഴ കടുത്തിട്ടും ഏറെ ഗുണകരമായന്നു നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago