താലൂക്കാശുപത്രിയെ മികച്ച കേന്ദ്രമായി ഉയര്‍ത്തും
കരുനാഗപ്പള്ളി: താലൂക്കാശുപത്രിയില്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കിയും ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിച്ചും മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുമെന്ന് ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ആശുപത്രിയിലെ രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ. ആശുപത്രി വികസനത്തിനാവശ്യമായ മാസ്റ്റര്‍പ്ലാന്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.
നഗരസഭയുടെ വിഷപ്പ്‌രഹിത നഗരം പദ്ധതിയുടെ ഭാഗമായാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്. ഒരേസമയം രണ്ട് കാല്‍മുട്ടുകളും മാറ്റിവച്ച ശസത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ: അനില്‍കുമാര്‍, ഡോ: അരുണ്‍ തോമസ്, ഡോ.ലിറ എന്നിവരുള്‍പ്പെട്ട ടീമിനെ ചടങ്ങില്‍ ആദരിച്ചു. നഗരസഭ അധ്യക്ഷ എം.ശോഭന അധ്യക്ഷയായി. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സുബൈദാ കുഞ്ഞുമോന്‍, പി.ശിവരാജന്‍, പനകുളങ്ങര സുരേഷ്, വസുമതി, എം.കെ വിജയഭാനു, ശക്തികുമാര്‍, ആശുപത്രി സൂപ്രണ്ട് തോമസ് അല്‍േ ഫാണ്‍സ്, ആര്‍.എം.ഒ ഡോ: കിരണ്‍, പി.വിജയകുമാര്‍, കൃഷ്ണകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."