കേരള സൗഹൃദവേദി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു
തിരുവനന്തപുരം: സാംസ്‌കാരിക സംഘടനയായ കേരള സൗഹൃദ വേദിയുടെ ഈ വര്‍ഷത്തെ ആനുവല്‍ അച്ചീവ്‌മെന്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മസ്‌കറ്റ് ഹോട്ടലില്‍ നടന്ന പുരസ്‌കാരദാന ചടങ്ങ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍.ഐ ബിസിനസ് ചാരിറ്റി അവാര്‍ഡ് പുത്തൂര്‍ ഇബ്രാഹിം ഹാജിയും കോഓപറേറ്റീവ് എക്‌സലന്‍സി അവാര്‍ഡ് പി അബ്ദുള്‍ ഹമീദ് സാഹിബും പ്രോപ്പര്‍ട്ടി ഡവലപ്പ്‌മെന്റ് അവാര്‍ഡ് അരുണ്‍ ഉണ്ണിത്താനും ഏറ്റുവാങ്ങി. ഫിനാന്‍ഷ്യല്‍ ആന്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി മേഖലയിലുള്ള ഔട്ട്സ്റ്റാന്റിങ് പ്രൊഫഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് എം.ബി സനില്‍കുമാറിനും മറുനാടന്‍ മലയാളീ അവാര്‍ഡ് രാജീവ് ജോസഫിനും ആയുര്‍വേദ എക്‌സലന്‍സ് പുരസ്‌കാരം എസ് ഗോപകുമാറിനും നല്‍കി.
സൗഹൃദവേദി പ്രസിഡന്റ് ചന്നക്കര എം.പി കുഞ്ഞു അധ്യക്ഷനായി. മുന്‍മന്ത്രി കുട്ടി അഹമ്മദ് കുട്ടി, ടി.പി ശ്രീനിവാസന്‍, എം.ടി ബാലകൃഷ്ണന്‍, ഇ.എം നജീബ്, എന്നിവരടങ്ങിയ പാനലാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്. മുന്‍ മന്ത്രിമാരായ എം.കെ മുനീര്‍, അനൂപ് ജേക്കബ്, എം വിജയകുമാര്‍, എം.എല്‍.എമാരായ ഉബൈദുള്ള, പാറയ്ക്കല്‍ അബ്ദുള്ള, സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ചെറിയാന്‍ ഫിലിപ്പ്, തോന്നയക്കല്‍ ജമാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എംടെക്കിന് ഒന്നാം റാങ്ക് നേടിയ ഷിഫയെയും ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."