HOME
DETAILS
MAL
ബൈത്തുറഹ്മ ഭവന പദ്ധതിക്ക് തുടക്കമായി
backup
February 09 2017 | 02:02 AM
വിഴിഞ്ഞം: ബൈത്തുറഹ്മ പദ്ധതി പ്രകാരമുള്ള വിഴിഞ്ഞത്തെ ആദ്യ ഭവന നിര്‍മാണത്തിന് തുടക്കമായി. കെ.എം.സി.സിയുടെ റിയാദിലെ ഹോത്ത ബനി തമിം യൂനിറ്റാണ് നിര്‍മാണച്ചിലവ് വഹിക്കുന്നത്. മത്സ്യത്തൊഴിലാളിയും കെ.എം.സി.സി അംഗവുമായിരുന്ന വിഴിഞ്ഞം വലിയ പറമ്പ് സ്വദേശി സെയ്ദലിക്കാണ് വീട് വച്ച് നല്‍കുന്നത്. ഇന്നലെ വിഴിഞ്ഞം ഇമാം സിറാജുദീന്‍ ബാഖവി വീടിന്റെ തറക്കലിടല്‍ നിര്‍വഹിച്ചു. കെ.എം.സി.സി ഹോത്തബനി തമീം പ്രസിഡന്റ് ഹുസൈന് അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വിഴിഞ്ഞം റസാഖ്, വിഴിഞ്ഞം മേഖലാ പ്രസിഡന്റ് നൂറുദ്ദീന്‍,മേഖലാ സെക്രട്ടറി ഹിദായത്ത്,നേതാക്കളായ എം.എം ഇബ്രാഹിം,ഹസന്, നാസര്‍,ഹുസൈന്,പി.എം.ഖാന്, നാഗൂര് കണ്ണ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."