ചെറുവണ്ണൂരിലും ബൈപാസിലും തീപിടിത്തം
ഫറോക്ക്: നഗരത്തില്‍ രണ്ടിടങ്ങളില്‍ തീപിടിത്തം. ചെറുവണ്ണൂര്‍ റെയില്‍പാളത്തിനരികില്‍ പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചു. ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് തീപിടിച്ചത്. ഒരു കിലോമീറ്ററോളം തീ പടര്‍ന്നിരുന്നു.
ഫറോക്ക് റെയില്‍വേ പാലത്തിനു സമീപത്തു നിന്നാണ് തീ പടര്‍ന്നത്. കാറ്റിന്റെ ദിശയിലൂടെ വടക്കുഭാഗത്തേക്ക് തീ പടര്‍ന്നതോടെ സമീപവാസികള്‍ ഭയത്തിലായി. മീഞ്ചന്തയില്‍ നിന്നു രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അസി. സ്‌റ്റേഷന്‍ ഓഫിസര്‍ പ്രമോദ് കുമാര്‍ എം.കെ, ലീഡിങ് ഫയര്‍മാന്‍ ടി. ബിജു പ്രസാദ്, കെ. പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.
രാത്രി ഒന്‍പതരയോടെ യാണ് ബൈപാസിനു സമീ പം മൊകവൂര്‍ കാമ്പറത്ത് കാവില്‍ സമീപം റോഡരികിലുള്ള ഉണങ്ങിയ പുല്ലിന് തീപിടിച്ചത്. 11 ഓടെയാണ് പൂര്‍ണമായും തീ അണയ്ക്കാനായത്. ഇതുമൂലം ബൈപാസില്‍ ഗതാഗത തടസം നേരിട്ടു.
ഗ്യാസ് ടാങ്കര്‍ ഉള്‍പ്പെടെ മറ്റു പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി പോവുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വന്നു. വെള്ളിമാട്കുന്ന് ഫയര്‍ ആന്‍ഡ് റെസ് ക്യു നിലയത്തില്‍ നിന്നു ലീഡിങ് ഫയര്‍മാന്‍ ഇ.സി നന്ദകുമാറിന്റെ നേതൃത്വത്തില്‍ എത്തിയ ഒരു യൂനിറ്റ് സേനാംഗങ്ങള്‍ വെള്ളം ഉപയോഗിച്ച് തീയണച്ച് ഗതാഗതം പുനഃസ്ഥാപച്ചു. ഇന്നലെ ഉച്ചക്കു കണ്ണാടിക്കല്‍ വയല്‍ ഭാഗത്തു തീപിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."