അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: ന്യൂഗിനിയയെ തകര്‍ത്ത് ഇന്ത്യന്‍ യുവനിര
മൗണ്ട് മോന്‍ഗനൂയി (ന്യൂസിലന്‍ഡ്): അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ദുര്‍ബലരായ പാപുവ ന്യൂഗിനിയെയാണ് ഇന്ത്യന്‍ യുവനിര തകര്‍ത്തെറിഞ്ഞത്. നേരത്തെ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയെ 100 റണ്‍സിന് തോല്പിച്ചിരുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ട് കളികളില്‍ വിജയിച്ച ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂഗിനിയെ 21.5 ഓവറില്‍ വെറും 64 റണ്‍സിനു ചുരുട്ടി കെട്ടിയ ഇന്ത്യ എട്ടു ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ തന്നെ വിജയം സ്വന്തമാക്കി.
ഓള് റൗണ്ടര്‍ അനുകൂല്‍ റോയിയുടെ ബൗളിങ്ങ് മികവിലാണ് പാപുവ ന്യൂഗിനിയെ ഇന്ത്യ വെറും 64 റണ്‍സിലൊതുക്കിയത്. 6.5 ഓവറില്‍ പതിനാലു റണ്‍സ് മാത്രം വഴങ്ങിയ അനുകുല്‍ റോയ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇന്ത്യയ്ക്കായി ശിവം മാവി രണ്ടും കമലേഷ് നഗര്‍കോട്ടി, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു വേണ്ടി ക്യാപ്റ്റന്‍ പൃത്വിഷാ 57 റണ്‍സുമായി പുറത്താകാതെ നിന്നു. 36 പന്തുകള്‍ നേരിട്ട ഷാ 12 ഫോറുകളുടെ ബലത്തിലാണ് 56 റണ്‍സെടുത്തത്. 36 പന്തില്‍ 9 റണ്‍സുമായി മന്‍ജോത് കല്‍റയും കാപ്റ്റന്‍ പിന്തുണയുമായി നിലയുറപ്പിച്ചതോടെ ഇന്ത്യ അനായാസം വിജയം പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."