കാറില്‍ സ്‌ഫോടക വസ്തുക്കളുമായി നാല് പേര്‍ കൊണ്ടോട്ടിയില്‍ പിടിയില്‍
കൊണ്ടോട്ടി: കാറില്‍ സ്‌ഫോടക വസ്തുക്കളുമായി പോകുന്നതിനിടെ നാലു പേരെ കൊണ്ടോട്ടി പൊലിസ് പിടികൂടി. നിരവധി കേസുകളില്‍ പ്രതിയായ പുളിക്കല്‍ വാനൊടി പുറായി വീട്ടില്‍ ഷൈജു(39), ചേലമ്പ്ര ഇടിമൂഴിക്കല്‍ കാരപറമ്പത്ത് വീട്ടില്‍ രജീഷ്(39), ഐക്കരപ്പടി കാരാട്ട് വീട്ടില്‍ നിസാറുദ്ദീന്‍(26), പുളിക്കല്‍ മലയില്‍പുറായി വീട്ടില്‍ സഹീര്‍(36) എന്നിവരെയാണ് കൊണ്ടോട്ടി എസ്.ഐ കെ.എ സാബുവും സംഘവും പിടികൂടിയത്.
ഇന്നലെ ഉച്ചക്ക് 2.30ന് പുളിക്കല്‍ ആന്തിയൂര്‍കുന്ന് റോഡില്‍ മിനിമാര്‍ക്കറ്റിനു സമീപത്തുവച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് ഒരുക്കം നടത്തുന്നതായി പൊലിസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാലു പേരും പിടിയിലായത്. ജലാറ്റിന്‍ സ്റ്റിക്ക്, ഫ്യൂസ് വയര്‍ ഘടിപ്പിച്ച ഡിറ്റനേറ്റര്‍ എന്നിവയാണ് ഇവരില്‍ നിന്ന് കണ്ടത്തെിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 401 വകുപ്പ് അനുസരിച്ച് സംഘം ചേര്‍ന്ന് ആക്രമണത്തിന് ഒരുങ്ങല്‍, അപകടകരമായ രീതിയില്‍ ആയുധം കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുളളത്. പ്രതികള്‍ സഞ്ചരിച്ച കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.
രണ്ടു മാസം മുന്‍പ് മാരകായുധങ്ങളുമായി ഷൈജുവിനെ കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ കോഴിക്കോട് വിവിധ സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, ഡി.വൈ.എസ്.പി പി.എം പ്രദീപ് എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷിബു, സിയാഉല്‍ ഹഖ്, അബ്ദുല്‍ സത്താര്‍, സജിത്ത്, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."